പാലാ രൂപത സീറോ മലബാർ യൂത്ത് മൂവ്മെന്റ് (SMYM-KCYM) സുവർണ്ണജൂബിലി സമാപനാഘോഷം നടത്തി

Published on

പാലാ: SMYM-KCYM സംഘടന രൂപതയിൽ സ്ഥാപിതമായതിന്റെ സുവർണ്ണജൂബിലി സമാപനാഘോഷം പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. യുവജനങ്ങളാണ് സഭയുടെ ശക്തി, അവരാണ് സഭയെ മുൻപോട്ട് നയിക്കുന്നത് എന്ന് അഭിവന്ദ്യ പിതാവ് അഭിപ്രായപ്പെട്ടു. എസ്.എം.വൈ.എം – കെ.സി.വൈ.എം പാലാ രൂപതയുടെ സുവർണ്ണ ജൂബിലി സമാപന ആഘോഷത്തിന്റെ ഉദ്ഘാടനം പാലാ സെന്റ് തോമസ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് പാലാ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് നിർവഹിച്ച് സംസാരിക്കുകയായിരുന്നു. രൂപത പ്രസിഡന്റ് എഡ്വിൻ ജോസി അധ്യക്ഷത വഹിച്ച യോഗത്തിൽ രൂപത ജനറൽ സെക്രട്ടറി മിജോ ജോയി സമ്മേളനത്തിന് സ്വാഗതം നൽകി. രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി ആമുഖപ്രഭാഷണം നടത്തുകയും, കേരള ജലവിഭവവകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തുകയും, പാലാ രൂപതാ വികാരി ജനറാൾ വെരി റവ. ഫാ.സെബാസ്റ്റ്യൻ വേത്താനത്ത് അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്തു. എസ്.എം.വൈ.എം ഗ്ലോബൽ പ്രസിഡന്റ് അഡ്വ. സാം സണ്ണി ഓടക്കൽ, എസ്.എം.വൈ.എം പാലാ രൂപത മുൻ ഡയറക്ടർ റവ. ഫാ. ജോസഫ് ആലഞ്ചേരി, എസ്.എം.വൈ.എം പാലാ രൂപത മുൻ ജോയിന്റ് ഡയറക്ടർ സി. ഷൈനി DST, പാലാ രൂപത മുൻ പ്രസിഡന്റ് ശ്രീ സാജു അലക്സ്, പാലാ രൂപത മുൻ ജനറൽ സെക്രട്ടറി റവ. ഫാ. ജോസഫ് ചിനോത്തുപറമ്പിൽ, പാലാ രൂപത മുൻ വൈസ് പ്രസിഡന്റ് ശ്രീമതി ജൂബിറ്റ് നിതിൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും, പാലാ രൂപത മുൻകാല ഭാരവാഹികളെ ആദരിക്കുകയും, ജൂബിലി വർഷത്തിൽ ഭവന നിർമ്മാണത്തിന്റെ താക്കോൽ കൈമാറുകയും, തീം സോങ്ങിൽ പങ്കുകൊണ്ടവരെ ആദരിക്കുകയും, എമർജിങ് യൂണിറ്റുകൾക്കുള്ള ആദരവ് നൽകുകയും ചെയ്തു. രൂപത വൈസ് പ്രസിഡന്റ് ടിൻസി ബാബു യോഗത്തിന് നന്ദി അറിയിച്ചു. യുവജനപ്രസ്ഥാനത്തിന്റെ മുൻകാല ഡയറക്ടർമാർ ജോയിന്റ് ഡയറക്ടർമാർ, മുൻകാല ഭാരവാഹികളും,യൂണിറ്റ്, ഫൊറോനാ ഭാരവാഹികളും രണ്ടായിരത്തിലേറെ യുവജനങ്ങളും സമാപന സമ്മേളനത്തിൽ പങ്കുചേർന്നു.

Latest News

മനുഷ്യവിരുദ്ധമാകരുത് പശ്ചിമഘട്ടത്തിന്റെ സംരക്ഷണം: ഫാ. ഡോ. ടോം ഓലിക്കരോട്ട്

പന്ത്രണ്ട് വർഷമായി കേരളത്തിലെ 131 റവന്യൂ വില്ലേജുകളിലെ ലക്ഷക്കണക്കിന് മനുഷ്യർ സ്വന്തം ഭൂമിയിൽത്തന്നെ അനിശ്ചിതത്വത്തിന്റെ തടവിലാണ്. അവർ താമസിക്കുന്ന വീടുകൾ, കൃഷിഭൂമികൾ, വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ—ഒരു...

സീറോമലബാർ ഹെറിറ്റേജ് ആൻഡ് റിസർച്ച് സെന്റർ ആശീർവദിച്ചു

കാക്കനാട്: മൗണ്ട് സെന്റ് തോമസിൽ പ്രവർത്തിക്കുന്ന സീറോമലബാർ ഹെറിറ്റേജ് ആൻഡ് റിസർച്ച് സെന്റർ മേജർ ആർച്ച്‌ബിഷപ്പ് മാർ റാഫേൽ തട്ടിൽ ആശീർവദിച്ചു. സീറോമലബാർ സഭയുടെ 34-ാമത്...

സീറോമലബാർ ‘സഭാതാരം’ അവാർഡ് പ്രഖ്യാപിച്ചു

സഭയ്ക്കും പൊതുസമൂഹത്തിനും വിവിധ മേഖലകളിൽ വിലയേറിയ സംഭാവനകൾ നല്‌കുന്ന അല്‌മായർ ക്കായി സീറോമലബാർ മെത്രാൻസിനഡ് ഏർപ്പെടുത്തിയിരിക്കുന്ന സഭാതാരം അവാർഡിന് തൃശ്ശൂർ അതിരു പതാംഗമായ ശ്രീ. സന്തോഷ്...

ഫാ. തോമസ് ആനിമൂട്ടിൽ കോട്ടയം അതിരൂപതയുടെ സഹായമെത്രാൻ

കോട്ടയം അതിരൂപതയുടെ സഹായമെത്രാനായി ബഹു. തോമസ് ആനിമൂട്ടിൽ അച്ചനെ സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവു നിയമിച്ചു. 2026 ആഗസ്‌റ്റ് 17 മുതൽ...

പാത്രിയർക്കീസ് മോറാൻ മോർ ഇഗ്‌നേഷ്യസ് ജോസഫ് മൂന്നാമൻ യൗനാൻ സീറോമലബാർസഭാ ആസ്ഥാനം സന്ദർശിച്ചു

കാക്കനാട്: സിറിയൻ കത്തോലിക്കാ സഭയുടെ അന്ത്യോക്യൻ പാത്രിയർക്കീസ് മോറാൻ മോർ ഇഗ്‌നേഷ്യസ് ജോസഫ് മൂന്നാമൻ യൗനാൻ സീറോമലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസ്...