‘ജീവൻ ജ്യോതി’ അല്മായ പ്രേക്ഷിത മുന്നേറ്റം മേജർ ആർച്ചുബിഷപ്പ് ഉദ്‌ഘാടനം ചെയ്തു.

Published on

കാക്കനാട്: സുവിശേഷ വൽക്കരണ രംഗത്തു പ്രവർത്തിക്കുന്ന വിവിധങ്ങളായുള്ള മിനിസ്ട്രികളുടെ സംഘാതമായ പ്രവർത്തനം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നു മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ്. സീറോമലബാർ സഭയിലെ അല്മായ വിശ്വാസികളെ സുവിശേഷ പ്രഘോഷണത്തിന്റെ മുൻനിരയിലേക്ക് നയിക്കുന്നതിനായി രൂപീകരിച്ച ‘ജീവൻ ജ്യോതി’ അല്മായ പ്രേക്ഷിത മുന്നേറ്റത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ജനുവരി 26 നു നിർവഹിച്ചു സംസാരിക്കുന്നതിനിടയിലാണ് മേജർ ആർച്ചുബിഷപ്പ് ഇത് പറഞ്ഞയത്. സുവിശേഷ വൽക്കരണത്തിനായുള്ള കമ്മീഷന്റെ ചെയർമാൻ ആർച്ചുബിഷപ്പ് മാർ പ്രിൻസ് പാണേങ്ങാടൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. പ്രസ്ഥാനത്തിന്റെ ഔദ്യോഗിക പേര്, ലോഗോ, പ്രവർത്തനരേഖ എന്നിവയും ചടങ്ങിൽ പ്രകാശനം ചെയ്തു. 2024 ഓഗസ്റ്റിൽ നടന്ന മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിയുടെ നിർദ്ദേശപ്രകാരം, 2025 ജനുവരിയിലെ സിനഡ് അംഗീകാരം നൽകിയ ബൃഹത്തായ പദ്ധതിയാണിത്. വിശുദ്ധ തോമാശ്ലീഹായുടെ ശ്ലൈഹിക പാരമ്പര്യം മുറുകെപ്പിടിച്ചുകൊണ്ട്, അല്മായരെ സഭയുടെ പ്രേഷിത പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. “അവനിൽ ജീവൻ ഉണ്ടായിരുന്നു, ആ ജീവൻ മനുഷ്യവർഗത്തിന്റെ വെളിച്ചമായിരുന്നു” (യോഹന്നാൻ 1:4-5) എന്ന തിരുവചനത്തിൽ നിന്നാണ് ‘ജീവന്റെ വെളിച്ചം’ എന്നർത്ഥം വരുന്ന ‘ജീവൻ ജ്യോതി’ എന്ന പേര് സ്വീകരിച്ചിരിക്കുന്നത്. ഒരു സംഘടന എന്നതിലുപരി ഒരു ആത്മീയ ശൈലിയായിട്ടാണ് ‘ജീവൻ ജ്യോതി’ വിഭാവനം ചെയ്തിരിക്കുന്നത്. വിവിധ മേഖലകളിലായി താഴെ പറയുന്ന ഗ്രൂപ്പുകൾ ഇതിന്റെ ഭാഗമായി പ്രവർത്തിക്കും:

ആത്മീയ ശുശ്രൂഷകൾ: മധ്യസ്ഥ പ്രാർത്ഥന, കാറ്റെക്കിസ്റ്റ്, കെറിഗ്മാറ്റിക്സ്, മ്യൂസിക്-മീഡിയ ഇവാഞ്ചലൈസേഷൻ.

പ്രൊഫഷണൽ ഗ്രൂപ്പുകൾ: നഴ്‌സുമാർ, ഡോക്ടർമാർ, അധ്യാപകർ, അഭിഭാഷകർ, എഞ്ചിനീയർമാർ എന്നിവരുടെ കൂട്ടായ്മകൾ. നിയമസഹായത്തിനായി ഒരു ‘ലീഗൽ സെല്ലും’ ഇതിനൊപ്പം സജ്ജമാക്കും.

ഫിയാത്ത് മിഷൻ, ജീസസ് യൂത്ത്, ക്രിസ്റ്റീൻ തുടങ്ങി നിലവിലുള്ള എല്ലാ അല്മായ മുന്നേറ്റങ്ങളെയും ഈ പൊതുവേദിയിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്.

പ്രവാസി സമൂഹങ്ങൾക്കിടയിലും ഇതര ഭൂഖണ്ഡങ്ങളിലും സുവിശേഷ വെളിച്ചം എത്തിക്കുന്നതിൽ അല്മായരുടെ പങ്കാളിത്തം ഉറപ്പാക്കാനും വ്യക്തിപരമായ സുവിശേഷ പ്രഘോഷണം പ്രോത്സാഹിപ്പിക്കാനുമാണ് ജീവൻ ജ്യോതി ലക്ഷ്യമിടുന്നതു. ഉദ്‌ഘാടന ചടങ്ങിന് സീറോ മലബാർ സഭയുടെ സുവിശേഷ വൽക്കരണത്തിനായുള്ള കമീഷന്റെ സെക്രട്ടറി റെവ ഡോ. ഫ്രാൻസിസ് എലുവത്തിങ്കൽ നേതൃത്വം നൽകി.

Latest News

ബി​​​​​ഷ​​​​​പ് മാ​​​​​ര്‍ ഗ്രി​​​​​ഗ​​​​​റി കാരോട്ടേംബ്രേലിനു യാത്രാമൊഴി

രാ​​​​​​​​​ജ്‌​​​​​​​​​കോ​​​​​​​​​ട്ട്: ഗു​​​​​​​​​ജ​​​​​​​​​റാ​​​​​​​​​ത്തി​​​​​​​​​ലെ രാ​​​​​​​​​ജ്‌​​​​​​​​​കോ​​​​​​​​​ട്ട് സീ​​​​​​​​​റോ​​​​​​​​​മ​​​​​​​​​ല​​​​​​​​​ബാ​​​​​​​​​ര്‍ രൂ​​​​​​​​​പ​​​​​​​​​ത​​​​​​​​​യു​​​​​​​​​ടെ മു​​​​​​​​​ന്‍ ബി​​​​​​​​​ഷ​​​​​​​​​പ് മാ​​​​​​​​​ര്‍ ഗ്രി​​​​​​​​​ഗ​​​​​​​​​റി ക​​​​രോ​​​​ട്ടെ​​​​മ്പ്രേ​​​​ൽ സി​​​​​​​​​എം​​​​​​​​​ഐ​​​​ക്കു (93) യാ​​​​ത്രാ​​​​മൊ​​​​ഴി. ഇ​​​​ന്ന​​​​ലെ രാ​​​​​​​​​ജ്‌​​​​​​​​​കോ​​​​​​​​​ട്ട് സേ​​​​​​​​​ക്ര​​​​​​​​​ഡ് ഹാ​​​​​​​​​ര്‍ട്ട് ക​​​​​​​​​ത്തീ​​​​ഡ്ര​​​​ലി​​​​​​​​​ൽ (പ്രേം...

കത്തോലിക്ക കോൺഗ്രസ് പ്രഥമ നാഷണൽ കോൺഫറൻസ് മുംബൈയിൽ.

കൊച്ചി: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ സീറോ മലബാർ സമുദായ ദേശീയ സമ്മേളനം മുംബൈയിൽ വച്ച് ഓഗസ്റ്റ് 1,2 തിയതികളിൽ നടക്കുന്നു.108 വർഷത്തെ സുദീർഘമായ...

മാർ ഗ്രിഗറി കരോട്ടെമ്പ്രേൽ ദീർഘവീക്ഷണമുള്ള മിഷനറി: മാർ റാഫേൽ തട്ടിൽ

കാക്കനാട് : രാജ്കോട്ട് രൂപതയുടെ കാലം ചെയ്ത മുൻ ബിഷപ്പ് അഭിവന്ദ്യ മാർ ഗ്രിഗറി കരോട്ടെമ്പ്രേൽ ദീർഘവീക്ഷണമുള്ള മിഷനറിയായിരുന്നെന്നു സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ...

സ്വാഗതം, നന്ദി.

കാക്കനാട്: സീറോമലബാർസഭയുടെ ഇന്റർനെറ്റ് മിഷൻ്റെ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറായി കാഞ്ഞിരപ്പള്ളി രൂപതാംഗമായ ഫാ. ജോമി കുമ്പുകാട്ട് നിയമിതനായി. നിലവിൽ കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിൽ റേഡിയോ 90...

ലോകകപ്പ് വേദിയിൽ ശ്രദ്ധേയമായി ഇവാൻ ബാർട്ടന്റെ വിശ്വാസസാക്ഷ്യം!

ലോകം ശ്വാസമടക്കിപ്പിടിച്ചു കണ്ട സ്പെയിൻ - ഫ്രാൻസ് ഫിഫ ലോകകപ്പ് സെമിഫൈനൽ പോരാട്ടത്തിനിടെ ഫുട്‌ബോൾ പ്രേമികളുടെ കണ്ണ് ഉടക്കിയത് കളിക്കളത്തിലെ മറ്റൊരു അപൂർവ്വ ദൃശ്യത്തിലായിരുന്നു. ആ...