ആവിഷ്ക്കാര സ്വാതന്ത്ര്യം അവഹേളനത്തിനു ഉപയോഗിക്കരുത് : സീറോമലബാർ സഭ

Published on

ആവിഷ്ക്കാര സ്വാതന്ത്ര്യം അവഹേളനത്തിനു ഉപയോഗിക്കരുത് : സീറോമലബാർ സഭ

കൊച്ചി ബിനാലെയുടെ പേരിൽ മട്ടാഞ്ചേരി ബസാർ റോഡിൽ പ്രദർശിപ്പിക്കപ്പെട്ട ഒരു കലാസൃഷ്ടിയിൽ ക്രൈസ്തവ വിശ്വാസത്തിന്റെ ഏറ്റവും വിശുദ്ധമായ അടയാളങ്ങളിലൊന്നായ ‘അന്ത്യ അത്താഴം’ അപമാനകരമായും വികലമായും അവതരിപ്പിച്ചിരിക്കുന്നതിൽ സീറോമലബാർ സഭ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. കോടിക്കണക്കിന് വിശ്വാസികൾ ആത്മീയ പ്രചോദനത്തിന്റെ പ്രതീകമായി കരുതുന്ന അന്ത്യഅത്താഴ രംഗത്തെ അവഹേളിക്കുന്ന രീതിയിൽ അവതരിപ്പിച്ചത്, മതവിശ്വാസങ്ങളോടുള്ള അടിസ്ഥാന ബഹുമാനം ലംഘിക്കുന്ന നടപടിയാണെന്ന് സഭ വിലയിരുത്തുന്നു. 2016 ഡിസംബർ ലക്കം ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിക്കുകയും, വിശ്വാസികളുടെ എതിർപ്പിനെ തുടർന്ന് പിൻവലിച്ചതുമായ ഈ ചിത്രം വീണ്ടും പ്രദർശിപ്പിച്ചിരിക്കുന്നത്‌ ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കാൻ കരുതിക്കൂട്ടി ചെയ്ത ദുരുദ്ദേശപരമായ പ്രവൃത്തിയാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

2016 ഡിസംബർ ലക്കം ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിക്കുകയും, വിശ്വാസികളുടെ എതിർപ്പിനെ തുടർന്ന് പിൻവലിച്ചതുമായ ഈ ചിത്രം വീണ്ടും പ്രദർശിപ്പിച്ചിരിക്കുന്നത്‌ ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കാൻ കരുതിക്കൂട്ടി ചെയ്ത ദുരുദ്ദേശപരമായ പ്രവർത്തിയാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. കലാസ്വാതന്ത്ര്യം ഒരു ജനാധിപത്യ സമൂഹത്തിന്റെ അനിവാര്യ ഘടകമാണെന്ന കാര്യത്തിൽ സഭയ്ക്ക് സംശയമില്ല. എന്നാൽ മതവിശ്വാസങ്ങളെ പരിഹസിക്കുന്നതും വിശുദ്ധ പ്രതീകങ്ങളെ വികലമാക്കി ചിത്രീകരിച്ചു വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതുമായ അവതരണങ്ങൾ ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരിൽ ന്യായീകരിക്കപ്പെടാൻ കഴിയില്ല.

കലാസ്വാതന്ത്ര്യം ഒരു ജനാധിപത്യ സമൂഹത്തിന്റെ അനിവാര്യ ഘടകമാണെന്ന കാര്യത്തിൽ സഭയ്ക്ക് സംശയമില്ല. എന്നാൽ മതവിശ്വാസങ്ങളെ പരിഹസിക്കുന്നതും വിശുദ്ധ പ്രതീകങ്ങളെ വികലമാക്കി ചിത്രീകരിച്ചു വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതുമായ അവതരണങ്ങൾ ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരിൽ ന്യായീകരിക്കപ്പെടാൻ കഴിയില്ല. അഭിപ്രായസ്വാതന്ത്ര്യം ഉത്തരവാദിത്വത്തോടെയും പരസ്പര ബഹുമാനത്തോടെയും വിനിയോഗിക്കപ്പെടേണ്ടതാണെന്നത് ബഹുസ്വര സമൂഹത്തിന്റെ അടിസ്ഥാനതത്വമാണ്.

ഈ സംഭവത്തിലൂടെ ക്രൈസ്തവ സമൂഹം ആഴത്തിൽ വേദനിക്കപ്പെട്ടിരിക്കുന്നുവെന്ന യാഥാർത്ഥ്യം ബന്ധപ്പെട്ട അധികാരികൾ ഗൗരവത്തോടെ കണക്കിലെടുക്കണമെന്ന് സീറോമലബാർ സഭ ആവശ്യപ്പെടുന്നു. ആരോഗ്യകരമായ സാംസ്‌കാരിക സംവാദത്തിന്റെയും കലാ ആവിഷ്കാരങ്ങളുടെയും വേദിയായിരിക്കേണ്ട നമ്മുടെ സാംസ്‌കാരിക ഇടങ്ങൾ, ഏതെങ്കിലും മതവിഭാഗത്തെ ലക്ഷ്യമാക്കിയുള്ള അവഹേളനത്തിന്റെയും വിഭജനത്തിന്റെയും വേദിയാക്കി മാറ്റുന്നത് ഉചിതമല്ല. ഈ വിഷയത്തിൽ നീതിയുക്തവും ഉത്തരവാദിത്വപരവുമായ നടപടികൾ ബന്ധപ്പെട്ട അധികാരികൾ സ്വീകരിക്കുമെന്ന് സീറോമലബാർ സഭ പ്രതീക്ഷിക്കുന്നു എന്നും സഭാ വക്താവ് ഫാ. ടോം ഓലിക്കരോട്ട് പ്രസ്താവനയിൽ പറഞ്ഞു.

Latest News

ബി​​​​​ഷ​​​​​പ് മാ​​​​​ര്‍ ഗ്രി​​​​​ഗ​​​​​റി കാരോട്ടേംബ്രേലിനു യാത്രാമൊഴി

രാ​​​​​​​​​ജ്‌​​​​​​​​​കോ​​​​​​​​​ട്ട്: ഗു​​​​​​​​​ജ​​​​​​​​​റാ​​​​​​​​​ത്തി​​​​​​​​​ലെ രാ​​​​​​​​​ജ്‌​​​​​​​​​കോ​​​​​​​​​ട്ട് സീ​​​​​​​​​റോ​​​​​​​​​മ​​​​​​​​​ല​​​​​​​​​ബാ​​​​​​​​​ര്‍ രൂ​​​​​​​​​പ​​​​​​​​​ത​​​​​​​​​യു​​​​​​​​​ടെ മു​​​​​​​​​ന്‍ ബി​​​​​​​​​ഷ​​​​​​​​​പ് മാ​​​​​​​​​ര്‍ ഗ്രി​​​​​​​​​ഗ​​​​​​​​​റി ക​​​​രോ​​​​ട്ടെ​​​​മ്പ്രേ​​​​ൽ സി​​​​​​​​​എം​​​​​​​​​ഐ​​​​ക്കു (93) യാ​​​​ത്രാ​​​​മൊ​​​​ഴി. ഇ​​​​ന്ന​​​​ലെ രാ​​​​​​​​​ജ്‌​​​​​​​​​കോ​​​​​​​​​ട്ട് സേ​​​​​​​​​ക്ര​​​​​​​​​ഡ് ഹാ​​​​​​​​​ര്‍ട്ട് ക​​​​​​​​​ത്തീ​​​​ഡ്ര​​​​ലി​​​​​​​​​ൽ (പ്രേം...

കത്തോലിക്ക കോൺഗ്രസ് പ്രഥമ നാഷണൽ കോൺഫറൻസ് മുംബൈയിൽ.

കൊച്ചി: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ സീറോ മലബാർ സമുദായ ദേശീയ സമ്മേളനം മുംബൈയിൽ വച്ച് ഓഗസ്റ്റ് 1,2 തിയതികളിൽ നടക്കുന്നു.108 വർഷത്തെ സുദീർഘമായ...

മാർ ഗ്രിഗറി കരോട്ടെമ്പ്രേൽ ദീർഘവീക്ഷണമുള്ള മിഷനറി: മാർ റാഫേൽ തട്ടിൽ

കാക്കനാട് : രാജ്കോട്ട് രൂപതയുടെ കാലം ചെയ്ത മുൻ ബിഷപ്പ് അഭിവന്ദ്യ മാർ ഗ്രിഗറി കരോട്ടെമ്പ്രേൽ ദീർഘവീക്ഷണമുള്ള മിഷനറിയായിരുന്നെന്നു സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ...

സ്വാഗതം, നന്ദി.

കാക്കനാട്: സീറോമലബാർസഭയുടെ ഇന്റർനെറ്റ് മിഷൻ്റെ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറായി കാഞ്ഞിരപ്പള്ളി രൂപതാംഗമായ ഫാ. ജോമി കുമ്പുകാട്ട് നിയമിതനായി. നിലവിൽ കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിൽ റേഡിയോ 90...

ലോകകപ്പ് വേദിയിൽ ശ്രദ്ധേയമായി ഇവാൻ ബാർട്ടന്റെ വിശ്വാസസാക്ഷ്യം!

ലോകം ശ്വാസമടക്കിപ്പിടിച്ചു കണ്ട സ്പെയിൻ - ഫ്രാൻസ് ഫിഫ ലോകകപ്പ് സെമിഫൈനൽ പോരാട്ടത്തിനിടെ ഫുട്‌ബോൾ പ്രേമികളുടെ കണ്ണ് ഉടക്കിയത് കളിക്കളത്തിലെ മറ്റൊരു അപൂർവ്വ ദൃശ്യത്തിലായിരുന്നു. ആ...