നിഖ്യ സൂനഹദോസ്, സത്യത്തിലും സ്നേഹത്തിലുമുള്ള കൂട്ടായ്മയായ സഭയുടെ ആത്മപ്രകാശനം: മാർ റാഫേൽ തട്ടിൽ!

Published on

നിഖ്യ സൂഹദോസിന്റെ 1700 ആം വാർഷികത്തിന്റെ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തു നടത്തിയ മുഖ്യപ്രഭാഷണത്തിലാണ് സീറോമലബാർ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ സഭകൾ തമ്മിലുള്ള ഐക്യം വളർത്തുന്നതിൽ നിഖ്യ സൂനഹദോസിന്റെ സമകാലിക പ്രസക്തി ചൂണ്ടിക്കാണിച്ചത്.

സൂനഹദോസിൽനിന്ന് ഉയർന്നുവന്ന നിഖ്യാ വിശ്വാസപ്രമാണം ക്രൈസ്തവവിശ്വാസത്തിന്റെ ആദ്യത്തെ ഔപചാരികവും കാലദേശങ്ങൾക്കതീതമായി എല്ലാ വിശ്വാസികൾക്കും ബാധകമായ വിശ്വാസത്തിൻ്റെ പ്രഖ്യാപനമായി മാറി ഈ അർത്ഥത്തിൽ, നിഖ്യാ സൂനഹദോസ് സഭയുടെ വിശ്വാസത്തിനു ശബ്ദം നൽകിയെന്ന് പറയുന്നതു തികച്ചും അർത്ഥപൂർണമാണ്. ഈ വിശ്വാസ പ്രമാണത്തിൻ്റെ ഉത്ഭവത്തിലും ഉളടക്കത്തിലും യഥാർത്ഥത്തിൽ എക്യുമെനിക്കൽ ആയി ഇന്നും നിലകൊള്ളുന്നു. മാത്രമല്ല നൂറ്റാണ്ടുകളിലൂടെയും ഭൂഖണ്‌ഡങ്ങളിലൂടെയുമുള്ള ഈ സാർവത്രിക സ്വീകാര്യത, നിഖ്യാ സൂനഹദോസ് പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ട സഭയുടെ ശബ്ദമായിരുന്നു എന്ന് തെളിയിക്കുന്നു. നിഖ്യാ വിശ്വാസപ്രമാണം പൗരസ്‌ത്യ. പാശ്ചാത്യ, പ്രൊട്ടസ്‌റ്റന്റ് സഭകളും ഉൾപ്പെടെ എല്ലാ പ്രധാന ക്രൈസ്‌തവപാരമ്പര്യങ്ങളും ഏറ്റുപറയുന്ന വിശ്വാസത്തിൻ്റെ ചിഹ്നമായി, ക്രൈസ്തവ വിശ്വാസത്തിൻറെ പൊതുഘടകമായി നിലകൊള്ളുന്നു.

നിഖ്യായുടെ എക്യുമെനിക്കൽ സ്വഭാവത്തിന് ഒരു ദൈവശാസ്ത്രപരമായ മാനം കൂടിയുണ്ട്. അത് സഭയുടെ സിനഡൽ സ്വഭാവത്തെയും അതിലുള്ള പരിശുദ്ധാത്മാ വിന്റെ പ്രവർത്തനത്തെയും പ്രതിഫലിക്കുന്നു. പ്രാദേശികസഭകളുടെ കൂട്ടായ്‌മയായ സഭ, ആത്മാവിന്റെ മാർഗ്ഗനിർദ്ദേശപ്രകാരമുള്ള സിനഡൽ ചർച്ചകളിലൂടെ സത്യം വിവേചിച്ചറിയുന്നു. സിനഡൽ കൂട്ടായ്‌മയുടെ ഈ ചലനാത്മകതയ്ക്ക് നിഖ്യാ സുന ഹദോസ് ഉദാഹരണമാണ്. ഒരു ചക്രവർത്തിയാണ് വിളിച്ചതെങ്കിലും, അപ്പസ്തോല ന്മാരുടെ പിൻഗാമികളായ മെത്രാന്മാരാണ് വിശ്വാസം വിവേചിച്ചറിയുകയും ചർ ച്ചചെയ്യുകയും പ്രഖ്യാപിക്കുകയും ചെയ്‌തത്. അവരുടെ കൂട്ടായ വിവേചനം വെറും മാനുഷികമായ ചർച്ചയായിരുന്നില്ല, മറിച്ച് ആത്മാവിൻ്റെ മാർഗ്ഗനിർദ്ദേശത്തിലുള്ള പ ങ്കാളിത്തമായിരുന്നു. ‘പരിശുദ്ധാത്മാവിനും ഞങ്ങൾക്കും ഇത് നല്ലതായി തോന്നി” (അപ്പ 5:28) എന്ന തുറവിയുടെ പ്രകടനം. അതുകൊണ്ട്, എക്യുമെനിക്കൽ സുനഹദോസ് ഒരു ഭരണപരമായ ഉപകരണമല്ല, മറിച്ച്, സത്യത്തിലും സ്നേഹത്തിലുമുള്ള കൂട്ടായ്മയായ സഭയുടെ ആത്മബോധത്തിൻ്റെ പ്രകടനമാണ്. മാർ റാഫേൽ തട്ടിൽ പിതാവ് കൂട്ടിച്ചേർത്തു.

Latest News

സ്വർഗ്ഗാരോഹണതിരുനാൾ

ഉയിർപ്പു തിരുനാളിന്റെ 40 ആം ദിവസമാണ് സഭ മിശിഹായുടെ സ്വർഗ്ഗാരോഹണതിരുനാൾ ആചരിക്കുന്നത്. ഉയർച്ച അഥവാ കയറ്റം എന്നർത്ഥം വരുന്ന 'സുലാഖ' എന്നാണ് പൗരുസ്ത്യ സുറിയാനി ഭാഷയിൽ...

അൽമായ സുവിശേഷ പ്രഘോഷകരുടെ സമ്മേളനം

സീറോമലബാർസഭയുടെ അൽമായ മിഷനറ്റി പ്രസ്‌ഥാനമായ ജീവൻ ജ്യോതി, സുവിശേഷം പ്രഘോഷിക്കുന്ന എല്ലാ അല്‌മായരുടെയും ഒന്നിച്ച് വിളിച്ചുചേർക്കുന്നു. വരുന്ന മെയ് പതിനാറാം തീയതി ശനിയാഴ്ച്ച രാവിലെ പത്തുമണി...

ദൈവവിളി: അസ്തിത്വത്തിലേക്കുള്ള അനന്തയാത്ര

ഉത്സവപ്പറമ്പിൽ മഴവിൽ നിറങ്ങളിൽ ഉയർന്നു പറക്കുന്ന ബലൂണുകൾ… കാറ്റിനൊപ്പം നൃത്തം ചെയ്യുന്ന അവയെ കൗതുകത്തോടെ നോക്കിനിൽക്കുകയാണ് ഒരു കൊച്ചു ബാലൻ. ബലൂൺ വിൽക്കുന്നയാളുടെ കൈകളിലെ പല...

അരികുകളിൽ നിന്നുള്ള പ്രത്യാശ: മാർപാപ്പയുടെ ചരിത്രപരമായ ആഫ്രിക്കൻ പര്യടനം

വത്തിക്കാൻ സിറ്റി: ലോകത്തിന്റെ 'അരികുകളിൽ' (Peripheries) കഴിയുന്നവരോടുള്ള തന്റെ പ്രതിബദ്ധത പ്രഖ്യാപിച്ചുകൊണ്ട്, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ മാർപാപ്പ ആഫ്രിക്കയിൽ ചരിത്രപരമായ 11 ദിവസത്തെ അപ്പസ്തോലിക...

ദൈവവിളി: സഭയുടെ ഹൃദയതാളവും പ്രേഷിതദൗത്യത്തിന്റെ ആത്മാവും മേജർ ആർച്ചുബിഷപ്പിന്റെ സന്ദേശം

ഏപ്രിൽ മാസം തിരുസഭയെ സംബന്ധിച്ചിടത്തോളം ദൈവവിളികളെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാനും പ്രാർത്ഥിക്കാനും പ്രത്യേകം മാറ്റിവെച്ചിട്ടുള്ള ഒരു കാലയളവാണ്. ഈസ്റ്റർ തിരുനാളിന്റെ സന്തോഷം നിറഞ്ഞുനിൽക്കുന്ന ഈ മാസം, ആത്മീയമായ...