വയനാട്-വിലങ്ങാട് ഉരുൾപൊട്ടൽ: കത്തോലിക്കാസഭ 100 വീടുകൾ നിർമ്മിച്ചുനൽകും

Published on

വയനാട്ടിൽ ചൂരൽമലയിലും മുണ്ടക്കൈയിലും കോഴിക്കോട് വിലങ്ങാട് പ്രദേശങ്ങളിലും ഉണ്ടായ ഉരുൾപൊട്ടലിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് കേരള കത്തോലിക്ക സഭയുടെ നേത്യത്വത്തിൽ 100 വീടുകൾ നിർമ്മിച്ചു നൽകാൻ കേരള കത്തോലിക്കാ മെത്രാൻ സമിതി (കെസിബിസി) ആഗസ്റ്റ് അഞ്ചിന് കാക്കനാട് മൗണ്ട് സെൻറ് തോമസിൽ പ്രസിഡൻ്റ് കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. കേരള കത്തോലിക്കാ സഭയിലെ എല്ലാ രൂപതകളും സന്യസമൂഹങ്ങളും സഭാ സ്ഥാപനങ്ങളും വ്യക്തികളും സംവിധാനങ്ങളും സംയുക്തമായിട്ടാണ് ദുരന്തനിവാരണ പദ്ധതിയിൽ പ്രവർത്തിക്കുന്നത്.

  1. ആദ്യഘട്ടത്തിൽ, വയനാട്ടിലും വിലങ്ങാട് പ്രദേശത്തും സ്ഥലവും വീടും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ട 100 കുടുംബങ്ങൾക്ക് സർക്കാർ നിർദ്ദേശിക്കുന്ന സ്ഥലത്ത് വീടുകൾ നിർമ്മിച്ചു നൽകുന്നതാണ്. ഈ വീടുകൾക്ക് ആവശ്യമായ വീട്ടുപകരണങ്ങൾ ലഭ്യമാക്കുന്നതുമാണ്.
  2. സഭയുടെ ആശുപത്രികളിൽ സേവനം ചെയ്യുന്ന വിദഗ്ധരായ ഡോക്ടർമാരുടെയും മെഡിക്കൽ സംഘത്തിന്റെയും സേവനം ആവശ്യപ്രകാരം ലഭ്യമാക്കുന്നതാണ്.
  3. സഭ ഇതിനോടകം നൽകിവരുന്ന ട്രൗമാ കൗൺസിലിംഗ് സേവനം തുടരുന്നതാണ്.
  4. കേരള കത്തോലിക്കാ സഭയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകാൻ സഭയുടെ സാമൂഹ്യ സേവന വിഭാഗമായ കേരള സോഷ്യൽ സർവീസ് ഫോറത്തിനെ ചുമതലപ്പെടുത്തിയിട്ടുണ്ട് കെസിബിസിയുടെ ജസ്റ്റിസ് പീസ് ആൻഡ് ഡെവലപ്മെൻറ് കമ്മീഷന്റെ കീഴിലാണ് പ്രസ്തുത സേവന വിഭാഗം പ്രവർത്തിക്കുന്നത്.

ഈ പ്രവർത്തനങ്ങളെല്ലാം കേരള സർക്കാരിൻറെ ഡിസാസ്റ്റർ മാനേജ്‌മെൻറ് വിഭാഗത്തിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് സഭയുടെ നേതൃത്വത്തിലായിരിക്കും നടപ്പിലാക്കുന്നത്. വയനാട്ടിലും വിലങ്ങാടും ഉരുൾപൊട്ടൽ മൂലം സർവ്വവും നഷ്ടപ്പെട്ട സഹോദരീസഹോദരന്മാരുടെ ദുഃഖത്തിൽ കേരള കത്തോലിക്കാ സഭ പങ്കുചേരുന്നു. ജീവൻ നഷ്ടപ്പെട്ടവരുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു. ഒരായുസ്സുകൊണ്ട് അധ്വാനിച്ചു സമ്പാദിച്ച ഭൂമിയും ഭവനവും ജീവനോപാതികളും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ടവരുടെ കണ്ണീരുണക്കാൻ ആശ്വാസവാക്കുകൾ പര്യാപ്തമല്ലായെങ്കിലും മലയാളിയുടെ മനസ്സിൻറെ നന്മ ഇതിനോടകം പലരുടെയും സഹായ വാഗ്ദാനങ്ങളിലൂടെ പ്രകാശനമായിട്ടുണ്ട്. സർക്കാരും സർക്കാർ സംവിധാനങ്ങളും സന്നദ്ധ സംഘടനകളും ദുരിതത്തിൽ അകപ്പെട്ടവരുടെ പുനരധിവാസത്തിന് ഇതിനോടകം പല പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ടെന്നത് വലിയ പ്രതീക്ഷ നൽകുന്നു. സുമനസ്സുകളായ എല്ലാവരോടും ചേർന്ന് പ്രവർത്തിക്കുവാൻ കേരള കത്തോലിക്ക സഭ പ്രതിജ്ഞാബദ്ധമാണ്.

കെ.സി.ബി.സി യോഗത്തിൽ സീറോമലബാർ സഭ അധ്യക്ഷൻ അഭിവന്ദ്യ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ, കേരള റീജണൽ ലാറ്റിൻ കത്തോലിക്ക ബിഷപ്പ്സ് കൗൺസിൽ (KRLCBC) പ്രസിഡൻറ് ഡോക്ടർ വർഗീസ് ചക്കാലക്കൽ എന്നിവരുൾപ്പെടെ 36 മെത്രാന്മാർ സംബന്ധിച്ചു.

Latest News

“കരുണയുടെ ലോകം സൃഷ്ടിക്കാൻ കരുതലുള്ള നേതാക്കളാണ് ആവശ്യം”.മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ.

കാലം ആവശ്യപ്പെടുന്നത് കരുണയുടെ ലോകമാണെന്നും അത്തരമൊരു ലോകം സൃഷ്ടിക്കാൻ കരുതലുള്ള നേതാക്കൾ വളർന്നു വരേണ്ടതുണ്ടെന്നും സീറോ മലബാർസഭയുടെ പരമാധ്യക്ഷൻ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ...

നൈജീരിയയെ കശാപ്പുശാലയാക്കുന്നത് അവസാനിപ്പിക്കുക: വിമര്‍ശനവുമായി മെത്രാന്‍ സമിതി

അബൂജ: നൈജീരിയയില്‍ കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലുകളും വ്യാപകമാകുന്നതിനിടെ കടുത്ത ആശങ്ക പ്രകടിപ്പിച്ച് നൈജീരിയന്‍ മെത്രാന്‍ സമിതി. രാജ്യത്തെ സ്ഥിതിഗതികളെ "കശാപ്പുശാല" എന്ന വിശേഷണം നല്‍കിയ മെത്രാന്‍ സമിതി...

സിബിസിഐ സമ്മേളനം ബംഗളുരുവിൽ ആരംഭിച്ചു

ഭാരത കത്തോലിക്ക മെത്രാൻ സമിതി (സിബിസിഐ) സമ്മേളനം ബുധനാഴ്‌ച ബംഗളൂരുവിൽ ആരംഭിച്ചു. ബംഗളൂരു സെന്റ് ജോൺസ് മെഡിക്കൽ കോളജ് ഹാളിൽ നടക്കുന്ന ഒരാഴ്‌ച നീളുന്ന സമ്മേളനത്തിൽ...

സൺഡേസ്കൂൾ അധ്യാപക ക്ഷേമനിധിയെ സംബന്ധിച്ച് കേരള കത്തോലിക്കാ സഭ സ്വീകരിച്ചിരിക്കുന്ന നിലപാട്

കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിച്ച് അവ പരിഹരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനായി കേരള സർക്കാർ നിയോഗിച്ചിരുന്ന ജസ്റ്റിസ് ജെ. ബി. കോശി അധ്യക്ഷനായുള്ള കമ്മീഷന്റെ റിപ്പോർട്ട് കേരള...

കൂട്ടായ്മയുടെ കരുത്തിൽ, ഒരുമയുടെ പാതയിൽ: മേജർ ആർച്ചുബിഷപ്പിന്റെ സിനഡനന്തര സർക്കുലർ

സീറോമലബാർ സഭയുടെ മുപ്പത്തിനാലാമതു സിനഡിന്റെ ആദ്യ സമ്മേളനം 2026 ജനുവരി 6 മുതൽ 10 വരെ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച്...