ഒരു വർഷം മുടങ്ങാതെ വിശുദ്ധ കുർബാനയിൽ പങ്കെടുത്ത കുട്ടികൾക്ക് സ്വീകരണം ഒരുക്കി കോതമംഗലം രൂപത

Published on

കഴിഞ്ഞ അധ്യയന വർഷം എല്ലാദിവസവും മുടങ്ങാതെ വിശുദ്ധ കുർബാനയിൽ പങ്കെടുത്ത കുട്ടികളെ കോതമംഗലം ബിഷപ്പ് ഹൗസിൽ ഏപ്രിൽ 13 ശനിയാഴ്ച്ച അഭിവന്ദ്യ പിതാവ് സ്വീകരിച്ചു. രൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി 600ലധികം കുട്ടികൾ പങ്കെടുത്തു. ഭാവിയിൽ ലോകത്ത് എവിടെയായിരുന്നാലും വിശുദ്ധരായി ജീവിക്കാനുള്ള ഊർജ്ജം എല്ലാദിവസത്തെയും വിശുദ്ധ കുർബാനയിലൂടെ ലഭിക്കുമെന്നും വിശുദ്ധ കുർബാന നമ്മുടെ ആത്മീയ ആയുധമാണെന്നും തിന്മയുടെ കെണികളിൽ നിന്നും വിശുദ്ധ കുർബാന നമ്മെ രക്ഷിക്കുമെന്നും അഭിവന്ദ്യ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പിതാവ് ഉദ്ഘാടന സന്ദേശത്തിൽ പറഞ്ഞു. രൂപതാ വികാരി ജനറൽ മോൺസിഞ്ഞോർ പയസ് മലേക്കണ്ടത്തിൽ മുഖ്യപ്രഭാഷണം നടത്തി. കുട്ടികളുടെ നിശ്ചയദാർഢ്യത്തത്തെയും വിശ്വാസ തീഷ്ണതയും അഭിനന്ദിച്ച അഭിവന്ദ്യ പിതാവ് ജപമാലയും കുടയും ടീഷർട്ടും കുട്ടികൾക്ക് സമ്മാനമായി നൽകി. പരിപാടിയിൽ പങ്കെടുത്ത മൂന്നു പേരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത് സൈക്കിൾ സമ്മാനമായി നൽകിയത് ശ്രദ്ധേയമായി.

രൂപതാ വിശ്വാസ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ‘ബലിയെൻ ബലം’എന്ന പേരിൽ നടന്ന പരിപാടിക്ക് വിജ്ഞാന ഭവൻ ഡയറക്ടർ ഫാ. ജോസഫ് കല്ലറയ്ക്കൽ നേതൃത്വം നൽകി. രൂപതാ കേന്ദ്രവും മൈനർ സെമിനാരിയും വിവിധ ഓഫീസുകളും കുട്ടികളെ പരിചയപ്പെടുത്തി. കോതമംഗലം രൂപതയ്ക്ക് വേണ്ടി വൈദിക പരിശീലനം നടത്തുന്ന വൈദിക വിദ്യാർഥികളുടെ സജീവ പങ്കാളിത്തവും വിവിധ കലാപരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി. ധാരാളം വികാരിയച്ചന്മാരും സിസ്റ്റേഴ്സും മതാധ്യാപകരും പങ്കുചേർന്ന പരുപാടി സംഘാടക മികവുകൊണ്ട് ശ്രദ്ധേയമായി.

Latest News

കൂട്ടായ്മയുടെ കരുത്തിൽ, ഒരുമയുടെ പാതയിൽ: മേജർ ആർച്ചുബിഷപ്പിന്റെ സിനഡനന്തര സർക്കുലർ

സീറോമലബാർ സഭയുടെ മുപ്പത്തിനാലാമതു സിനഡിന്റെ ആദ്യ സമ്മേളനം 2026 ജനുവരി 6 മുതൽ 10 വരെ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച്...

“പ്രതിഭാ സമ്പന്നരായ ഓരോ വ്യക്തിയെയും സഭയുടെ സ്വന്തമാണ് എന്ന ബോധ്യത്തോടെ പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും വേണം”: മേജർ ആർച്ചുബിഷപ്പ്!

സീറോമലബാർ സഭയിലെ വിവിധ രൂപതകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രതിഭാസംഗമം 2025 ഡിസംബർ 26,27,28 തീയതികളിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽവെച്ച് നടത്തപ്പെട്ടു.

ദൈവദാസൻ ജോസഫ് പഞ്ഞിക്കാരനച്ചന്‍ ധന്യപദവിയിൽ

ആനന്ദിച്ചാഹ്ലാദിക്കുവിന്‍' എന്ന അപ്പസ്‌തോലിക പ്രബോധനത്തില്‍ സഭാംഗങ്ങളുടെ ആന്തരിക പരിശുദ്ധികൊണ്ട് സുന്ദരമായി തീരുന്ന തിരുസഭയെ കുറിച്ച് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ പഠിപ്പിക്കുന്നുണ്ടു. നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ടായിരുന്നിട്ടും വിശുദ്ധര്‍ക്ക്...

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ജൂബിലി തീർത്ഥാടനം നയിച്ച് മേജർ ആർച്ചുബിഷപ്പ് !

യൂറോപ്പിലെ സീറോമലബാർ അപ്പോസ്തോലിക് വിസിറ്റേഷന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കുള്ള ജൂബിലി തീർത്ഥാടനത്തിന്...

മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന് ഔദ്യോഗിക സ്വീകരണം ഒരുക്കി കോതമംഗലം രൂപത

സീറോമലബാർസഭയുടെ പിതാവും തലവനുമായ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന് കോതമംഗലം രൂപതയിൽ ഏപ്രിൽ 22 ന് സ്വീകരണം നൽകി. കോതമംഗലം സെന്റ് ജോർജ്...