പാലാ രൂപതയിൽ ഇന്റെൻസീവ് ഹോംമിഷൻ

Published on

പാലാ: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിക്ക് ഒരുക്കമായി കുടുംബങ്ങളുടെ നവീകരണത്തിനായി ഇൻ്റെൻസീവ് ഹോം മിഷൻ പദ്ധതി നടപ്പിലാക്കുന്നു. ഇതിനായി രൂപതയിലെ വിവിധ സന്യാസിനി സമൂഹങ്ങളിൽ നിന്നുള്ള 306 ബഹുമാനപ്പെട്ട സിസ്റ്റേഴ്സ് 2 ബാച്ചുകളിലായി പരിശീലനം പൂർത്തിയാക്കി. കുടുംബപ്രേഷിതത്വം മുഖ്യ ഉത്തരവാദിത്വമായി സ്വീകരിച്ചിരിക്കുന്ന ഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്റെ നേതൃത്വത്തിലാണ് പരിശീലനപദ്ധതി നടപ്പിലാക്കിയത്. ഏപ്രിൽ മാസം 1-ാം തീയതി ആരംഭിച്ച പരിശീലനപദ്ധതി പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. കാനായിലെ കുടുംബത്തിലേയ്ക്കുള്ള മറിയത്തിന്റെ യാത്ര സന്യസ്‌തർ മാതൃകയാക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. രൂപതയിലെ 70000 കുടുംബങ്ങളിലേയ്ക്ക് ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലായി പരിശീലനം പൂർത്തിയാക്കിയ സിസ്റ്റേഴ്‌സും ഹോളി ഫാമിലി സന്യാസിനി സമൂഹത്തിലെ സിസ്റ്റേഴ്‌സും ഇടവകകൾ കേന്ദ്രീകരിച്ച് എത്തിചേരും. ഇന്റെൻസീവ് ഹോംമിഷൻ്റെ പൊതുച്ചുമതല വഹിക്കുന്ന പാലാ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് വെരി റവ. ഫാ. ജോസഫ് തടത്തിലും, പാലാ രൂപത ഫാമിലി അപ്പോസ്‌തലേറ്റ് ഡയറക്‌ടർ ഫാ. ജോസഫ് നരിതൂക്കിലും പരിപാടികൾക്ക് നേതൃത്വം നൽകി.

Latest News

കൂട്ടായ്മയുടെ കരുത്തിൽ, ഒരുമയുടെ പാതയിൽ: മേജർ ആർച്ചുബിഷപ്പിന്റെ സിനഡനന്തര സർക്കുലർ

സീറോമലബാർ സഭയുടെ മുപ്പത്തിനാലാമതു സിനഡിന്റെ ആദ്യ സമ്മേളനം 2026 ജനുവരി 6 മുതൽ 10 വരെ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച്...

“പ്രതിഭാ സമ്പന്നരായ ഓരോ വ്യക്തിയെയും സഭയുടെ സ്വന്തമാണ് എന്ന ബോധ്യത്തോടെ പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും വേണം”: മേജർ ആർച്ചുബിഷപ്പ്!

സീറോമലബാർ സഭയിലെ വിവിധ രൂപതകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രതിഭാസംഗമം 2025 ഡിസംബർ 26,27,28 തീയതികളിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽവെച്ച് നടത്തപ്പെട്ടു.

പാലാ രൂപത സീറോ മലബാർ യൂത്ത് മൂവ്മെന്റ് (SMYM-KCYM) സുവർണ്ണജൂബിലി സമാപനാഘോഷം നടത്തി

പാലാ: SMYM-KCYM സംഘടന രൂപതയിൽ സ്ഥാപിതമായതിന്റെ സുവർണ്ണജൂബിലി സമാപനാഘോഷം പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. യുവജനങ്ങളാണ് സഭയുടെ ശക്തി, അവരാണ് സഭയെ...

പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ അറുപതാം വാർഷികം ആഘോഷിച്ചു

പാലാ: ക്രൈസ്തവ കാരുണ്യം അടിസ്ഥാനപ്പെടുത്തിയുള്ള സാമൂഹ്യ പ്രവർത്തനങ്ങളാണ് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ വളർച്ചയുടെ മുഖ്യ കാരണമെന്ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. പാലാ സോഷ്യൽ...

പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിന് മികച്ച നേട്ടം: 14 പേർക്ക് സിവിൽ സർവീസ്

പാലാ: 2023ലെ യുപിഎസ്‌സി പരീക്ഷയിൽ 14 പേരെ സിവിൽ സർവീസിൽ എത്തിച്ച് പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് മികച്ച നേട്ടം കരസ്ഥമാക്കി. 179-ാം റാങ്ക് കരസ്ഥമാക്കിയ...