വലിയ കുടുംബങ്ങളുടെ സമ്മേളനം സംഘടിപ്പിച്ച് കോതമംഗലം രൂപത

Published on

കോതമംഗലം രൂപതയിൽ നാലും അതിൽ കൂടുതലും കുഞ്ഞുങ്ങളുള്ള കുടുംബങ്ങളുടെ സമ്മേളനം ഏപ്രിൽ 11ന് നടന്നു. രൂപതാ സോഷ്യൽ സർവീസ് ഡിപ്പാർട്ട്മെന്റ്,പ്രൊ ലൈഫ്, ഫാമിലി അപ്പോസ്തലറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന സമ്മേളനത്തിൽ രൂപതയിലെ വിവിധ ഇടവകകളിൽപ്പെട്ട 254 കുടുംബങ്ങളിൽ നിന്നായി മാതാപിതാക്കളും കുഞ്ഞുങ്ങളും ഉൾപ്പെടെ ആയിരത്തിലധികം പേർ വാഴക്കുളം വിശ്വജ്യോതി എൻജിനീയറിങ് കോളേജിൽ വച്ച് നടന്ന സമ്മേളനത്തിൽ പങ്കെടുത്തു. കൂടുതൽ കുഞ്ഞുങ്ങൾ ഉള്ള കുടുംബങ്ങൾ ദൈവപരിപാലന കൂടുതൽ ആസ്വദിക്കുന്നവരാണെന്നും ദൈവത്തിന്റെ കരുണയും സ്നേഹവും കൂടുതലായി ഇവരിലേക്ക് വർഷിക്കപ്പെടുമെന്നും രൂപത വലിയ കുടുംബങ്ങളോടൊപ്പം എന്നും ഉണ്ടാകുമെന്നും ഉദ്ഘാടന സന്ദേശത്തിൽ കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പറഞ്ഞു. ഫാ. ജോർജ് ചേറ്റൂർ നയിച്ച പ്രാർത്ഥനാ ശുശ്രൂഷയോടെ ആരംഭിച്ച സമ്മേളനത്തിൽ ഡോ. ഫിന്റോ ഫ്രാൻസിസ് ക്ലാസ്സ്‌ നയിച്ചു. വിശ്വജ്യോതി എൻജിനീയറിങ് കോളേജ് ഡയറക്ടർ ഫാ. പോൾ പാറത്താഴം സന്ദേശം നൽകി. പങ്കെടുത്ത എല്ലാ കുടുംബങ്ങൾക്കും രൂപതയുടെ സ്നേഹോപഹാരം കൈമാറി. രൂപത സോഷ്യൽ സർവീസ് ഡയറക്ടർ ഫാ. ജോർജ് പൊട്ടയ്ക്കൽ ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. ജോസ് കിഴക്കേൽ എന്നിവർ സംസാരിച്ചു.

Latest News

കൂട്ടായ്മയുടെ കരുത്തിൽ, ഒരുമയുടെ പാതയിൽ: മേജർ ആർച്ചുബിഷപ്പിന്റെ സിനഡനന്തര സർക്കുലർ

സീറോമലബാർ സഭയുടെ മുപ്പത്തിനാലാമതു സിനഡിന്റെ ആദ്യ സമ്മേളനം 2026 ജനുവരി 6 മുതൽ 10 വരെ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച്...

“പ്രതിഭാ സമ്പന്നരായ ഓരോ വ്യക്തിയെയും സഭയുടെ സ്വന്തമാണ് എന്ന ബോധ്യത്തോടെ പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും വേണം”: മേജർ ആർച്ചുബിഷപ്പ്!

സീറോമലബാർ സഭയിലെ വിവിധ രൂപതകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രതിഭാസംഗമം 2025 ഡിസംബർ 26,27,28 തീയതികളിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽവെച്ച് നടത്തപ്പെട്ടു.

ദൈവദാസൻ ജോസഫ് പഞ്ഞിക്കാരനച്ചന്‍ ധന്യപദവിയിൽ

ആനന്ദിച്ചാഹ്ലാദിക്കുവിന്‍' എന്ന അപ്പസ്‌തോലിക പ്രബോധനത്തില്‍ സഭാംഗങ്ങളുടെ ആന്തരിക പരിശുദ്ധികൊണ്ട് സുന്ദരമായി തീരുന്ന തിരുസഭയെ കുറിച്ച് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ പഠിപ്പിക്കുന്നുണ്ടു. നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ടായിരുന്നിട്ടും വിശുദ്ധര്‍ക്ക്...

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ജൂബിലി തീർത്ഥാടനം നയിച്ച് മേജർ ആർച്ചുബിഷപ്പ് !

യൂറോപ്പിലെ സീറോമലബാർ അപ്പോസ്തോലിക് വിസിറ്റേഷന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കുള്ള ജൂബിലി തീർത്ഥാടനത്തിന്...

മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന് ഔദ്യോഗിക സ്വീകരണം ഒരുക്കി കോതമംഗലം രൂപത

സീറോമലബാർസഭയുടെ പിതാവും തലവനുമായ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന് കോതമംഗലം രൂപതയിൽ ഏപ്രിൽ 22 ന് സ്വീകരണം നൽകി. കോതമംഗലം സെന്റ് ജോർജ്...