ഇറ്റലി ആസ്ഥാനമായി സേവനം ചെയ്യുന്ന ഡോട്ടേഴ്സ് ഓഫ് ഡിവൈൻ പ്രൊവിഡൻസ് സഭയുടെ ജനറൽ സുപ്പീരിയറായി മലയാളിയായ സിസ്റ്റർ ഫ്ലോറി കൊടിയനെ തെരഞ്ഞെടുത്തു. ഇറ്റലിയിലെ ജെനോവയിൽ നടന്ന ജനറൽ ചാപ്റ്ററിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇരിങ്ങാലക്കുട രൂപതയിലെ തുമ്പരശ്ശേരി കൊടിയൻ ഔസേഫ് തങ്കമ്മ ദമ്പതികളുടെ മകളാണ്. മലയാളികളായ സിസ്റ്റർ റൊസാലിയ കരിപ്പായി, സിസ്റ്റർ ഇഗ്‌നേഷ്യ ചെലങ്ങര, സിസ്റ്റർ ട്രീസ ആളൂക്കാരൻ, സിസ്റ്റർ ക്ലെയർ മൂക്കനാംപറമ്പിൽ, സിസ്റ്റർ ജസ്റ്റിൻ കുട്ട്യാഞ്ഞേലിക്കൽ എന്നിവരെ ജനറൽ ടീമംഗങ്ങളായും തെരഞ്ഞെടുത്തു.


