സീറോമലബാർസഭയുടെ പ്രാർത്ഥന നിയോഗങ്ങൾ ദൈവകരുണയുടെ ആലയത്തിൽ സമർപ്പിച്ച് മേജർ ആർച്ച്ബിഷപ്പ്

Published on

കോതമംഗലം: കേരളത്തിലെ സുപ്രസിദ്ധ ദൈവകരുണയുടെ തീർത്ഥാടന കേന്ദ്രമായ കോതമംഗലം രൂപതയിലെ തൊടുപുഴ ഡിവൈൻ മേഴ്സി തീർത്ഥാടന ദേവാലയത്തിൽ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് വിശുദ്ധ കുർബാന അർപ്പിച്ചു. ദൈവ കരുണയിൽ ആശ്രയിച്ച് പ്രാർത്ഥിക്കാനും സീറോമലബാർസഭയുടെ നിയോഗങ്ങൾ സമർപ്പിക്കാനും ഒരു തീർത്ഥാടകനെ പോലെയാണ് താൻ ഇവിടെ വന്നിരിക്കുന്നത് എന്ന് വചന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. ദൈവകരുണയിൽ ആശ്രയിച്ച് പ്രാർത്ഥിക്കുന്നവർക്ക് ഒന്നിനും കുറവുണ്ടാവുകയില്ലെന്നും ദൈവകൃപയുടെ സമൃദ്ധി ലഭിക്കുമെന്നും പരിശുദ്ധ കുർബാനയിൽ പങ്കെടുത്ത ആയിരക്കണക്കിന് തീർത്ഥാടകരോട് പറഞ്ഞു. കോതമംഗലം രൂപതാ അധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പിതാവ് അഭിവന്ദ്യ മേജർ ആർച്ച് ബിഷപ്പിനോടൊപ്പം വിശുദ്ധ കുർബാനയിൽ പങ്കുചേർന്നു. തീർത്ഥാടന കേന്ദ്രം റെക്ടർ ഫാദർ ജോർജ് ചേറ്റൂർ, വൈസ് റെക്ടർ ഫാ. ആന്റണി വിളയപ്പിള്ളിൽ തൊടുപുഴ ഫൊറോന പള്ളി വികാരി ഫാ. സ്റ്റാൻലി കുന്നേൽ എന്നിവർ ചേർന്ന് അഭിവന്ദ്യ പിതാവിനെ സ്വാഗതം ചെയ്തു.

Latest News

കൂട്ടായ്മയുടെ കരുത്തിൽ, ഒരുമയുടെ പാതയിൽ: മേജർ ആർച്ചുബിഷപ്പിന്റെ സിനഡനന്തര സർക്കുലർ

സീറോമലബാർ സഭയുടെ മുപ്പത്തിനാലാമതു സിനഡിന്റെ ആദ്യ സമ്മേളനം 2026 ജനുവരി 6 മുതൽ 10 വരെ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച്...

“പ്രതിഭാ സമ്പന്നരായ ഓരോ വ്യക്തിയെയും സഭയുടെ സ്വന്തമാണ് എന്ന ബോധ്യത്തോടെ പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും വേണം”: മേജർ ആർച്ചുബിഷപ്പ്!

സീറോമലബാർ സഭയിലെ വിവിധ രൂപതകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രതിഭാസംഗമം 2025 ഡിസംബർ 26,27,28 തീയതികളിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽവെച്ച് നടത്തപ്പെട്ടു.

ദൈവദാസൻ ജോസഫ് പഞ്ഞിക്കാരനച്ചന്‍ ധന്യപദവിയിൽ

ആനന്ദിച്ചാഹ്ലാദിക്കുവിന്‍' എന്ന അപ്പസ്‌തോലിക പ്രബോധനത്തില്‍ സഭാംഗങ്ങളുടെ ആന്തരിക പരിശുദ്ധികൊണ്ട് സുന്ദരമായി തീരുന്ന തിരുസഭയെ കുറിച്ച് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ പഠിപ്പിക്കുന്നുണ്ടു. നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ടായിരുന്നിട്ടും വിശുദ്ധര്‍ക്ക്...

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ജൂബിലി തീർത്ഥാടനം നയിച്ച് മേജർ ആർച്ചുബിഷപ്പ് !

യൂറോപ്പിലെ സീറോമലബാർ അപ്പോസ്തോലിക് വിസിറ്റേഷന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കുള്ള ജൂബിലി തീർത്ഥാടനത്തിന്...

മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന് ഔദ്യോഗിക സ്വീകരണം ഒരുക്കി കോതമംഗലം രൂപത

സീറോമലബാർസഭയുടെ പിതാവും തലവനുമായ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന് കോതമംഗലം രൂപതയിൽ ഏപ്രിൽ 22 ന് സ്വീകരണം നൽകി. കോതമംഗലം സെന്റ് ജോർജ്...