26-ാമത് പാലാ രൂപത കുടുംബകൂട്ടായ്മ വാർഷികം ആഘോഷിച്ചു

Published on

പാലാ: ഏറ്റവും ആഴമായ ബന്ധമാണ് പുരുഷനും സ്ത്രിയും തമ്മിലുള്ളത്. വിവാഹത്തിലുടെയും കുട്ടികളിലൂടെയും ഇവർ ഒന്നായി തീരുന്ന കുടുംബം കുട്ടായ്മയാണ്. അനാദി മുതൽ ദൈവം കൂട്ടായ്മ പ്ലാൻ ചെയ്തിരുന്നു. ദൈവത്തിൻ്റെ കരം പിടിച്ച് ആദിമാതാപിതാക്കൾ ഏദൻ തോട്ടത്തിലുടെ  ഉലാത്തിയതാണ് ഏറ്റവും നല്ല കൂട്ടായ്മ. ദൈവം തന്നെ കുട്ടായ്മയാണ്. ദൈവം മനുഷ്യരിൽ നിന്ന് ആഗ്രഹിക്കുന്നതും കൂട്ടായ്മയാണ്. കൂട്ടായ്മയുടെ പ്രവർത്തന മൂലമാണ് രൂപത ഒറ്റക്കെട്ടായി പോകുന്നതെന്നും 26-ാമത് പാലാ രൂപത കുടുംബകൂട്ടായ്മ വാർഷികം ഉദ്ഘാടനം ചെയ്ത് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് പറഞ്ഞു.

രൂപതാ പ്രസിഡൻ്റ് സെബാസ്റ്റ്യൻ ജോസഫ് പയ്യാനി മണ്ഡപം അദ്ധ്യക്ഷത വഹിച്ചു. വികാരി ജനറൽ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. രൂപത ഡയറക്ടർ ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, ളാലം പഴയപള്ളി വികാരി ഫാ. ജോസഫ് തടത്തിൽ, സീറോമലബാർ കുടുംബ കൂട്ടായ്മ ഡയറക്ടർ ഫാ. ലോറൻസ് തൈക്കാട്ടിൽ, ജോളി തോമസ് വയലിൽകളപ്പുര എന്നിവർ ആശംസകൾ അറിയിച്ച് പ്രസംഗിച്ചു. സെക്രട്ടറി ബാബു പോൾ പെരിയപ്പുറം റിപ്പോർട്ട് അവതരിപ്പിച്ചു.

ഏ, ബി, സി, ഡി വിഭാഗത്തിൽ ഏറ്റവും മികച്ച പ്രവർത്തനം നടത്തിയ കുടുംബ കൂട്ടായ്മകൾക്കുള്ള ട്രോഫികൾ മാർ ജോസഫ് കല്ലറങ്ങാട്ട് സമ്മാനിച്ചു. എ വിഭാഗത്തിൽ പയ്യാനിത്തോട്ടം സെൻ്റ് അൽഫോൻസാ ഇടവകയും കാക്കൊമ്പ് സെൻ്റ് മേരീസ് ഇടവകയും ബി വിഭാഗത്തിൽ ഉള്ളനാട് സേക്രട്ട് ഹാർട്ട് ഇടവകയും കാവുംകണ്ടം സെൻ്റ് മരിയാഗൊരേത്തി ഇടവകയും സി വിഭാഗത്തിൽ മുട്ടം സിബിഗിരി സെൻ്റ് സെബാസ്റ്റ്യൻസ് ഇടവകയും ഏന്തയാർ സെൻ്റ് മേരീസ് ഇടവകയും ഡി വിഭാഗത്തിൽ കടുത്തുരുത്തി സെൻ്റ് മേരീസ് ഫൊറോന ഇടവകയും കുറവിലങ്ങാട് മർത്ത് മറിയം ഫൊറോന ഇടവകയും  യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.

സമ്പൂർണ്ണ ബൈബിൾ പകർത്തി എഴുതിയ വ്യക്തികളെയും കുടുംബങ്ങളെയും ചടങ്ങിൽ ആദരിച്ചു.  രൂപതയിലെ എല്ലാ ഇടവകകളിൽ നിന്നും ആയിരത്തിലധികം പ്രതിനിധികൾ വാർഷിക സമ്മേളനത്തിൽ പങ്കെടുത്തു.

പൂഞ്ഞാർ ഫൊറോന പള്ളിയിലെ വൈദികനെ ആക്രമിച്ച സംഭവത്തിൽ യോഗം ശക്തമായി പ്രതിഷേധിക്കുകയും കുറ്റക്കാർക്കെതിരെ നടപടി സ്വികരിക്കണമെന്നു  ആവശ്യപ്പെടുകയും ചെയ്തു. രൂപത ഡയറക്ടർ ഫാ. ജേക്കബ് വെള്ളമരുതുങ്കൽ പ്രമേയം അവതരിപ്പിച്ചു.

Latest News

കൂട്ടായ്മയുടെ കരുത്തിൽ, ഒരുമയുടെ പാതയിൽ: മേജർ ആർച്ചുബിഷപ്പിന്റെ സിനഡനന്തര സർക്കുലർ

സീറോമലബാർ സഭയുടെ മുപ്പത്തിനാലാമതു സിനഡിന്റെ ആദ്യ സമ്മേളനം 2026 ജനുവരി 6 മുതൽ 10 വരെ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച്...

“പ്രതിഭാ സമ്പന്നരായ ഓരോ വ്യക്തിയെയും സഭയുടെ സ്വന്തമാണ് എന്ന ബോധ്യത്തോടെ പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും വേണം”: മേജർ ആർച്ചുബിഷപ്പ്!

സീറോമലബാർ സഭയിലെ വിവിധ രൂപതകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രതിഭാസംഗമം 2025 ഡിസംബർ 26,27,28 തീയതികളിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽവെച്ച് നടത്തപ്പെട്ടു.

പാലാ രൂപത സീറോ മലബാർ യൂത്ത് മൂവ്മെന്റ് (SMYM-KCYM) സുവർണ്ണജൂബിലി സമാപനാഘോഷം നടത്തി

പാലാ: SMYM-KCYM സംഘടന രൂപതയിൽ സ്ഥാപിതമായതിന്റെ സുവർണ്ണജൂബിലി സമാപനാഘോഷം പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. യുവജനങ്ങളാണ് സഭയുടെ ശക്തി, അവരാണ് സഭയെ...

പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ അറുപതാം വാർഷികം ആഘോഷിച്ചു

പാലാ: ക്രൈസ്തവ കാരുണ്യം അടിസ്ഥാനപ്പെടുത്തിയുള്ള സാമൂഹ്യ പ്രവർത്തനങ്ങളാണ് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ വളർച്ചയുടെ മുഖ്യ കാരണമെന്ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. പാലാ സോഷ്യൽ...

പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിന് മികച്ച നേട്ടം: 14 പേർക്ക് സിവിൽ സർവീസ്

പാലാ: 2023ലെ യുപിഎസ്‌സി പരീക്ഷയിൽ 14 പേരെ സിവിൽ സർവീസിൽ എത്തിച്ച് പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് മികച്ച നേട്ടം കരസ്ഥമാക്കി. 179-ാം റാങ്ക് കരസ്ഥമാക്കിയ...