പിതൃവേദി ഇന്നിന്റെ അനിവാര്യത : മാർ ജോസഫ് കല്ലറങ്ങാട്ട്.

Published on

വളർന്നു വരുന്ന മക്കളുടെ നല്ല ഭാവിയെപ്പറ്റി വ്യാകുലപ്പെടുന്ന പിതാക്കന്മാരുടെ എണ്ണം പെരുകി വരുന്ന ഇന്നിന്റെ അനിവാര്യതയാണ് സുവിശേഷ മൂല്യങ്ങളിൽ അടിത്തറയിട്ട് ദൈവോന്മുഖമായി വളരുന്ന കുടുബങ്ങളുടെ ശാക്തികരണത്തിലൂടെ നല്ലൊരു സമൂഹത്തെ കെട്ടിപ്പെടുക്കുകയെന്നുള്ളത്. പാലാ രൂപതാ പിത്യവേദിയുടെ 2024-2025 വർഷത്തേക്കുള്ള പ്രവർത്തന മാർഗ്ഗരേഖ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മാർ ജോസഫ് കല്ലറങ്ങാട്ട്. ചിതലരിക്കാത്ത, തുരുമ്പുപിടിക്കാത്ത “ഇരുമ്പു തൂണുകളാ”യിരിക്കണം ഓരോ അപ്പനും തങ്ങളുടെ കുടുംബങ്ങളിൽ. ദൈവത്തിന്റെ വെളിപാട് സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്ക് വിളിച്ചിറക്കി കൊണ്ടുവന്ന പുർവ്വപിതാക്കന്മാരുടെ ചരിത്രം പേറുന്ന നസ്രാണി കുടുംബനാഥൻമാരുടെ പ്രഥമ കർത്തവ്യം ദൈവസ്വരം ശ്രവിക്കലും മക്കളെ തെറ്റുകൾ തിരുത്തി നേർവഴി നയിക്കുകയുന്നുമാണന്ന്, കുടുംബങ്ങളിൽ അപ്പന്റെ ശിക്ഷണത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചു കൊണ്ട് അവിടുന്ന് ഉദ്ബോധിപ്പിച്ചു.

Latest News

കൂട്ടായ്മയുടെ കരുത്തിൽ, ഒരുമയുടെ പാതയിൽ: മേജർ ആർച്ചുബിഷപ്പിന്റെ സിനഡനന്തര സർക്കുലർ

സീറോമലബാർ സഭയുടെ മുപ്പത്തിനാലാമതു സിനഡിന്റെ ആദ്യ സമ്മേളനം 2026 ജനുവരി 6 മുതൽ 10 വരെ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച്...

“പ്രതിഭാ സമ്പന്നരായ ഓരോ വ്യക്തിയെയും സഭയുടെ സ്വന്തമാണ് എന്ന ബോധ്യത്തോടെ പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും വേണം”: മേജർ ആർച്ചുബിഷപ്പ്!

സീറോമലബാർ സഭയിലെ വിവിധ രൂപതകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രതിഭാസംഗമം 2025 ഡിസംബർ 26,27,28 തീയതികളിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽവെച്ച് നടത്തപ്പെട്ടു.

പാലാ രൂപത സീറോ മലബാർ യൂത്ത് മൂവ്മെന്റ് (SMYM-KCYM) സുവർണ്ണജൂബിലി സമാപനാഘോഷം നടത്തി

പാലാ: SMYM-KCYM സംഘടന രൂപതയിൽ സ്ഥാപിതമായതിന്റെ സുവർണ്ണജൂബിലി സമാപനാഘോഷം പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. യുവജനങ്ങളാണ് സഭയുടെ ശക്തി, അവരാണ് സഭയെ...

പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ അറുപതാം വാർഷികം ആഘോഷിച്ചു

പാലാ: ക്രൈസ്തവ കാരുണ്യം അടിസ്ഥാനപ്പെടുത്തിയുള്ള സാമൂഹ്യ പ്രവർത്തനങ്ങളാണ് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ വളർച്ചയുടെ മുഖ്യ കാരണമെന്ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. പാലാ സോഷ്യൽ...

പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിന് മികച്ച നേട്ടം: 14 പേർക്ക് സിവിൽ സർവീസ്

പാലാ: 2023ലെ യുപിഎസ്‌സി പരീക്ഷയിൽ 14 പേരെ സിവിൽ സർവീസിൽ എത്തിച്ച് പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് മികച്ച നേട്ടം കരസ്ഥമാക്കി. 179-ാം റാങ്ക് കരസ്ഥമാക്കിയ...