ടീച്ചേഴ്സ് ഗിൽഡ് സുവർണ ജൂബിലി സമൂഹനിർമിതിയിൽ അധ്യാപകരുടെ പങ്ക് നിസ്തുലം മാർ താഴത്ത്

Published on


തൃശൂർ : രാജ്യത്തെ സമകാലിക രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തലത്തിൽ മതസഹിഷ്ണുതയും, പരസ്പര ബഹുമാനവുമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിൽ അധ്യാപകർക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അഭിപ്രായപ്പെട്ടു. അതിരൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗിൽഡ് അതിരൂപത പ്രസിഡന്റ് എ.ഡി സാജു മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന 117 അധ്യാപകർക്ക് സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ മൊമെന്റോ വിതരണം ചെയ്തു. ഗിൽഡ് ബെസ്റ്റ് യൂണിറ്റ് അവാർഡിന് കണ്ടശ്ശാങ്കടവ് സേക്രഡ് ഹാർട്ട് ഓഫ് മേരീസ് കോൺവെന്റ് ഹൈസ്കൂളും, ബെസ്റ്റ് ഗിൽഡ് ടീച്ചർ ആയി വടക്കാഞ്ചേരി സെന്റ് പയസ് കോൺവെന്റ് സ്കൂളിലെ മോളിപീറ്റർ ടീച്ചറും അർഹത നേടി. മുൻ കാല ഡയറക്ടർമാരെ ആർച്ച് ബിഷപ്പ് ആദരിച്ചു. യോഗത്തിൽ ഡയറക്ടർ ഫാ.ജോയ് അടമ്പുകുളം അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു. വികാരി ജനറാൾ മോൺ.ജോസ് കോനിക്കര, ഫാ.ലോറൻസ് ഒലക്കേങ്കിൽ, ഫാ.തോമസ് വടക്കേത്തല, ഫാ.തോമസ് കാക്കശ്ശേരി, വിവിധ കോർപ്പറേറ്റ് മാനേജർമാരായ സിസ്റ്റർ റാണി കുരിയൻ, സിസ്റ്റർ സ്റ്റെല്ല റോസ്, സിസ്റ്റർ ശാന്തി എന്നിവർ പ്രസംഗിച്ചു.ജനറൽ സെക്രട്ടറി ജോഫി.സി മഞ്ഞളി സ്വാഗതവും ജനറൽ കൺവീനർ ജോഷി വടക്കൻ നന്ദിയും പറഞ്ഞു.ബിജു.പി.ആൻ്റണി, പി.ഡി ആന്റോ, എൻ.പി ജാക്സൻ, ബെസി ടീച്ചർ എന്നിവർ നേതൃത്വം നൽകി.

തൃശ്ശൂർ അതിരൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സുവർണ്ണ ജൂബിലി സമാപന സമ്മേളനം ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യുന്നു.

Latest News

കൂട്ടായ്മയുടെ കരുത്തിൽ, ഒരുമയുടെ പാതയിൽ: മേജർ ആർച്ചുബിഷപ്പിന്റെ സിനഡനന്തര സർക്കുലർ

സീറോമലബാർ സഭയുടെ മുപ്പത്തിനാലാമതു സിനഡിന്റെ ആദ്യ സമ്മേളനം 2026 ജനുവരി 6 മുതൽ 10 വരെ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച്...

“പ്രതിഭാ സമ്പന്നരായ ഓരോ വ്യക്തിയെയും സഭയുടെ സ്വന്തമാണ് എന്ന ബോധ്യത്തോടെ പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും വേണം”: മേജർ ആർച്ചുബിഷപ്പ്!

സീറോമലബാർ സഭയിലെ വിവിധ രൂപതകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രതിഭാസംഗമം 2025 ഡിസംബർ 26,27,28 തീയതികളിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽവെച്ച് നടത്തപ്പെട്ടു.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ജൂബിലി തീർത്ഥാടനം നയിച്ച് മേജർ ആർച്ചുബിഷപ്പ് !

യൂറോപ്പിലെ സീറോമലബാർ അപ്പോസ്തോലിക് വിസിറ്റേഷന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കുള്ള ജൂബിലി തീർത്ഥാടനത്തിന്...

കൂട്ടായ്മയാണ് സഭയുടെ അടിത്തറ: മാര്‍ ആന്‍ഡ്രൂസ് താഴത്ത്

കൊട്ടേക്കാട്: കൂട്ടായ്മയാണ് സഭയുടെ അടിത്തറയെന്ന് തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. കഴിഞ്ഞ ദിവസം ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കേരളത്തിലെ മെത്രാന്മാര്‍ കൂടിക്കാഴ്ച നടത്തിയപ്പോഴും കൂട്ടായ്മയെക്കുറിച്ചാണ് ആരാഞ്ഞത്....

ഏയ്ഞ്ചലോസ് 2024: മാലാഖമാരുടെ അത്യപൂര്‍വ്വസംഗമം

തൃശ്ശൂര്‍: മാലാഖമാരെപോലെ വെള്ളയുടുപ്പിട്ട് തലയില്‍ മുടിചൂടി അവരെത്തി. തൃശ്ശൂര്‍ അതിരൂപതയില്‍ നിന്ന് ഈ വര്‍ഷം ആഘോഷപൂര്‍വ്വമായി കുര്‍ബാന സ്വീകരിച്ച ആയിരത്തിയഞ്ഞൂറിലേറെ കുഞ്ഞുങ്ങള്‍. തൃശ്ശൂര്‍ ലൂര്‍ദ്ദ് കത്തിഡ്രല്‍ ദേവാലയത്തില്‍...