മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: അനുശോചനം രേഖപ്പെടുത്തി മേജർ ആർച്ചുബിഷപ്പ്

Published on

കൊച്ചി: തൃശൂർ മുണ്ടത്തിക്കോട് പടക്കനിർമ്മാണശാലയിലുണ്ടായ ദാരുണമായ അപകടത്തിൽ വിലപ്പെട്ട നിരവധി ജീവനുകൾ പൊലിഞ്ഞ സംഭവത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ. അപ്രതീക്ഷിതമായുണ്ടായ ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മേജർ ആർച്ചുബിഷപ്പ് അറിയിച്ചു.

ആഘോഷങ്ങളുടെയും ഉത്സവങ്ങളുടെയും നിറവിൽ സംഭവിക്കുന്ന ഇത്തരം ദുരന്തങ്ങൾ തികച്ചും ദൗർഭാഗ്യകരമാണെന്നു മാർ റാഫേൽ തട്ടിൽ പിതാവ് അനുസ്മരിച്ചു. “നമ്മുടെ സന്തോഷങ്ങൾ കണ്ണുനീരിൽ അവസാനിക്കുന്ന ഈ സാഹചര്യം അങ്ങേയറ്റം ആശങ്കാജനകമാണ്. ഇത്തരം വേദനാജനകമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഭരണകൂടവും ബന്ധപ്പെട്ട അധികാരികളും അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട് ” മേജർ ആർച്ചുബിഷപ്പ് ഓർമ്മിപ്പിച്ചു.

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ എത്രയും വേഗം പൂർണ്ണാരോഗ്യം വീണ്ടെടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും, ദുരന്തബാധിതരായ കുടുംബങ്ങളെ ആശ്വസിപ്പിക്കുന്നതിനും അവർക്ക് അടിയന്തര സഹായങ്ങൾ എത്തിക്കുന്നതിനും സുമനസ്സുകളായ എല്ലാവരും ഒത്തൊരുമിച്ച് നിൽക്കണമെന്നും മേജർ ആർച്ചുബിഷപ്പ് അഭ്യർത്ഥിച്ചു. മരണമടഞ്ഞവരുടെ നിത്യശാന്തിക്കായും ദുഃഖാർത്തരായ കുടുംബങ്ങളുടെ ആത്മധൈര്യത്തിനായും സഭയുടെ പ്രാർത്ഥനകൾ ഉറപ്പുനൽകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest News

‘ദി ചോസൺ’ ഇനി മലയാളത്തിലും

ോകമെമ്പാടും കോടിക്കണക്കിന് പ്രേക്ഷകർ ഏറ്റെടുത്ത, യേശുക്രിസ്തുവിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള പ്രശസ്ത ടെലിവിഷൻ പരമ്പര 'ദി ചോസൺ' (The Chosen) മലയാളം പതിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം സീറോമലബാർ...

മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന്റെ സപ്തതി ആഘോഷിച്ചു.

കാക്കനാട്: സീറോമലബാർ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന്റെ എഴുപതാം ജന്മദിനാഘോഷങ്ങൾ സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ നടന്നു....

മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന് ഇന്ന് സപ്തതി!

കാക്കനാട്: സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് എഴുപതിന്റെ നിറവിൽ. തൃശ്ശൂർ പുത്തൻപള്ളി തട്ടിൽ ഔസേപ്പ്-ത്രേസ്യ ദമ്പതികളുടെ പത്തുമക്കളിൽ ഇളയവനായി 1956 ഏപ്രിൽ...

സാന്നിദ്ധ്യത്തിലൂടെയുള്ള സാക്ഷ്യമാണ് സന്യാസജീവിതം: മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ

വ്യാഖ്യാനം കൂടാതെ മനസ്സിലാക്കാൻ പറ്റുന്ന സാക്ഷ്യമാണ് ഇന്നത്തെ ലോകത്തിൽ പ്രസക്തമായിട്ടുള്ളത്. രണ്ടാമത്തെ ക്രിസ്തു എന്നറിയപ്പെടുന്ന അസ്സീസിയിലെ വി. ഫ്രാൻസിസിന്റെ ജീവിതം തരുന്ന മാതൃക ഇതായിരുന്നു. സീറോമലബാർ...

മാർ വാലാഹ് സുറിയാനി കോഴ്സ് ഉദ്ഘാടനം ചെയ്തു

കാക്കനാട്: സുറിയാനി ഭാഷയുടെ പൈതൃകം സംരക്ഷിക്കുന്നതിനും പുതിയ തലമുറയ്ക്ക് ഈ ഭാഷ പരിചയപ്പെടുത്തുന്നതിനും ആയി കാക്കനാട് മൗണ്ട് സെന്റ് തോമസിലെ മാർവാലാഹ് സുറിയാനി അക്കാദമിയുടെ നേതൃത്വത്തിൽ...