ജനാധിപത്യ ഇന്ത്യക്ക് അപമാനം

Published on

ഭാരതീയ ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും തീരാകളങ്കമായിക്കൊണ്ട്, ക്രിസ്ത്യൻ മതവിശ്വാസികൾക്കും സ്ഥാപനങ്ങൾക്കും നേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

ഒറീസയിലെ പാസ്റ്റർ ബിപിൻ ബിഹാരി നായിക്കിനെ ക്രൂരമായി മർദ്ദിക്കുകയും, നിർബന്ധിച്ച് ചാണകം തീറ്റിക്കുകയും ചെയ്ത അതിനീചമായ സംഭവം പരിഷ്കൃത സമൂഹത്തിന് ആകെ നാണക്കേടാണ്, വ്യക്തിസ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും നഗ്നമായ ലംഘനമാണ്. ഇതിന് പിന്നാലെ ക്ളറീഷ്യൻ സന്ന്യാസ സമൂഹത്തിന്റെ നാഗ്പൂരുള്ള വിദ്യാഭ്യാസ സ്ഥാപനത്തിനു നേരെ നടന്ന അതിക്രമവും, സ്‌കൂൾ ചാപ്പലിലെ സക്രാരി തിരുവോസ്തിയടക്കം എടുത്തുകൊണ്ടുപോയതും ചാപ്പൽ അശുദ്ധമാക്കിയതും അത്യന്തം ഗൗരവകരമാണ്. വിദ്യ പകർന്നുനൽകുന്ന പാവനമായ ഇടങ്ങളായ കത്തോലിക്കാ സ്കൂളുകൾ തകർക്കുന്നതും, വൈദികരെയും കന്യാസ്ത്രീകളെയും ഭീഷണിപ്പെടുത്തുന്നതും ഗുണ്ടാരാജത്തിന് തുല്യമാണ്. ഭയമില്ലാതെ ജീവിക്കാനും ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനുമുള്ള ഓരോ പൗരന്റെയും അവകാശത്തെ സംരക്ഷിക്കാൻ കഴിയാത്ത വിധം ഈ രാജ്യത്തെ നിയമസംവിധാനം ദുർബലമായിപ്പോയിരിക്കുന്നു എന്നത് ഖേദകരമാണ്. ക്രമസമാധാനവും പൗരസ്വാതന്ത്ര്യവും ഉറപ്പുവരുത്തേണ്ട പോലീസ് സംവിധാനങ്ങൾ വർഗീയ ശക്തികളുടെ കൈകളിലെ വെറും ഉപകരണം മാത്രമായി മാറുന്നത് ദൗർഭാഗ്യകരമാണ്.

പാസ്റ്ററെ ആക്രമിച്ചവർക്കെതിരെയും സ്കൂളുകൾ തകർത്തവർക്കെതിരെയും ഒത്തുതീർപ്പുകളില്ലാത്ത നിയമനടപടികൾ സ്വീകരിക്കുക.

സ്ഥാപനങ്ങൾക്ക് സുരക്ഷ: മതന്യൂനപക്ഷങ്ങളുടെ കീഴിലുള്ള വിദ്യാലയങ്ങൾക്കും ആരാധനാലയങ്ങൾക്കും മതിയായ പോലീസ് സംരക്ഷണം ഉറപ്പാക്കുക.

വർഗീയ വിഷം ചീറ്റുന്ന വ്യക്തികൾക്കും സംഘടനകൾക്കുമെതിരെ ശക്തമായ അന്വേഷണം പ്രഖ്യാപിക്കുക.

Latest News

പാത്രിയർക്കീസ് മോറാൻ മോർ ഇഗ്‌നേഷ്യസ് ജോസഫ് മൂന്നാമൻ യൗനാൻ സീറോമലബാർസഭാ ആസ്ഥാനം സന്ദർശിച്ചു

കാക്കനാട്: സിറിയൻ കത്തോലിക്കാ സഭയുടെ അന്ത്യോക്യൻ പാത്രിയർക്കീസ് മോറാൻ മോർ ഇഗ്‌നേഷ്യസ് ജോസഫ് മൂന്നാമൻ യൗനാൻ സീറോമലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസ്...

സീറോമലബാർ സഭയുടെ 34-ാമത് മെത്രാൻ സിനഡിന്റെ രണ്ടാം സമ്മേളനത്തിന് തുടക്കം

കാക്കനാട്: സീറോമലബാർ സഭയുടെ 34-ാമത് മെത്രാൻ സിനഡിന്റെ രണ്ടാം സമ്മേളനത്തിന് സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ തുടക്കമായി. സമ്മേളനത്തിന്റെ തുടക്കത്തിൽ ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ...

സീറോമലബാർസഭാ ആസ്ഥാനത്ത് സ്വാതന്ത്ര്യ ദിനാഘോഷം: മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പതാകയുയർത്തി

കാക്കനാട്: ഭാരതത്തിന്റെ 80-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സീറോമലബാർസഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികളിൽ സഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ...

എയ്‌ഡഡ് സ്‌കൂൾ നിയമനങ്ങൾ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി നടത്താനുള്ള നിർദേശം അംഗീകരിക്കാനാവില്ല : സീറോമലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ

കേരളത്തിന്റെ വിദ്യാഭ്യാസ സാമൂഹിക പുരോഗതിയിൽ നിർണായക പങ്ക് എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങൾ നിർവഹിക്കുന്നുണ്ട്. വിദ്യാഭ്യാസത്തിനുള്ള അവകാശവും ഗുണനിലവാരമുള്ള അദ്ധ്യയനവും ഉറപ്പാക്കുന്നതിൽ സർക്കാരിന്റെ ഉത്തരവാദിത്തം പങ്കുവയ്ക്കുന്നത് ക്രിസ്‌ത്യൻ ന്യൂനപക്ഷങ്ങൾ...

മാർ ജോസ് പുളിക്കൽ ഇന്റർനാഷണൽ കാറ്റെക്കെറ്റിക്കൽ കൗൺസിൽ അംഗം

കാഞ്ഞിരപ്പള്ളി രൂപതാ മെത്രാനും സീറോമലബാർ സഭയുടെ കാറ്റെക്കെറ്റിക്കൽ കമ്മീഷൻ ചെയർമാനുമായ മാർ ജോസ് പുളിക്കൽ പിതാവിനെ അന്താരാഷ്ട്ര കാറ്റെക്കെറ്റിക്കൽ കൗൺസിലിൽ (ഇന്റർനാഷണൽ കാറ്റെക്കെറ്റിക്കൽ കൗൺസിൽ) അംഗമായി...