തക്കല രൂപതയുടെ ആരോഗ്യ ക്ഷേമ വകുപ്പ് നിരവധി പരിപാടികൾ സംഘടിപ്പിച്ചു. ലോക രോഗീദിനത്തിന്റെ ഭാഗമായി ഫെബ്രുവരി 10ന് നെയ്യൂർ സ്പെഷ്യൽ ഹോസ്പിറ്റലിലെ ഇൻറർനാഷണൽ ക്യാൻസർ സെന്ററിൽ വച്ച് പ്രസ്തുത ദിനാചരണം നടത്തുകയും പൊതുജനാരോഗ്യ ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുകയും ചെയ്തു. ബോധവൽക്കരണ റാലി, മെഡിക്കൽ ക്യാമ്പ്, ഫുൾ ബോഡി ചെക്കപ്പ് എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് തെറ്റിയോട് സെൻറ് പോൾസ് ദേവാലയത്തിൽ വച്ച് ഫെബ്രുവരി 25ന് ആരോഗ്യ ബോധവൽക്കരണ പരിപാടി വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. ഫെബ്രുവരി 19ന് പ്ലാങ്കാല ലിറ്റിൽ ഫ്ലവർ ഫൊറോന ദേവാലയത്തിൽ വച്ച് സംഘടിപ്പിച്ച ഹൃദയാരോഗ്യ ബോധവല്ക്കരണ ക്ലാസ് സി. വിനീത FCC നയിച്ചു. ഡയറക്ടർ ബ. ഫാ. അജിൻ സി ജോസഫിന്റെ നേതൃത്വത്തിൽ, രൂപതയുടെ തെങ്കാശി മിഷനിലും മധുര മിഷനിലും വച്ച് ഹൃദയസംരക്ഷണ സെമിനാറുകൾ സംഘടിപ്പിച്ചു. കൂടാതെ രൂപതയുടെ പല പ്രദേശങ്ങളിലായി നടത്തപ്പെട്ട നിരവധി ആരോഗ്യ ബോധവൽക്കരണ പരിപാടികൾക്ക് ഡയറക്ടർ ബ. ഫാ. അജിൻ സി ജോസഫ്, സി. ജോസഫൈൻ CTC എന്നിവർ നേതൃത്വം നൽകി.
തക്കല രൂപതയുടെ ആരോഗ്യ ക്ഷേമ വകുപ്പ് പൊതുജനാരോഗ്യ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു
Published on



