പ്രതിഷേധിക്കുന്ന ജനത്തോട് മാനുഷികപരിഗണന കാണിക്കണം – ബിഷപ് ജോസ് പൊരുന്നേടം

Published on

വന്യമൃഗ ആക്രമണത്തെത്തുടർന്ന് പാക്കം സ്വദേശിയായ പോൾ മരണപ്പെട്ടതിനെ തുടർന്ന് പുൽപള്ളിയിൽ അരങ്ങേറിയ പ്രതിഷേധപ്രകടനത്തിൽ പങ്കെടുത്തവർക്കെതിരേ കേസെടുത്തത് പുനപരിശോധിക്കണമെന്ന് മാനന്തവാടി രൂപതാ മെത്രാൻ ബിഷപ് ജോസ് പൊരുന്നേടം ആവശ്യപ്പെട്ടു. വന്യജീവി ആക്രമണം മൂലം പൊറുതി മുട്ടിയവരും ഭയചകിതരുമായ ഒരു ജനത്തിന്റെ പ്രതിഷേധപ്രകടനത്തിൽ സംഭവിച്ച വീഴ്ചകളെ അതുണ്ടാകാനിടയായ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലായിരിക്കണം വിലയിരുത്തേണ്ടത്. എല്ലാം നിയമപരമായി നേരിടാമെന്നും കൈകാര്യം ചെയ്യാമെന്നും കരുതുന്നത് മൗഡ്യമാണ്. സമരത്തിൽ ജനമുയർത്തിയ പ്രതിസന്ധികളെ കണ്ടില്ലെന്ന് നടിക്കുകയും നേതൃത്വമില്ലാത്ത ഒരു ജനക്കൂട്ടത്തിന്റെ പിഴവുകൾക്ക് മേൽ അടിയന്തിര നടപടികൾ സ്വീകരിക്കുകയും അവരെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നത് ജനകീയ പ്രക്ഷോഭങ്ങളെ സർക്കാർ ഭയപ്പെടുന്നതുകൊണ്ടാണ്. പ്രതിഷേധം പ്രകടിപ്പിച്ചവരെ അറസ്റ്റ് ചെയ്യാനുള്ള ഉത്സാഹം വന്യമൃഗപ്രതിസന്ധി പരിഹരിക്കുന്നതിലും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ട്. രാത്രി വന്യമൃഗത്തിന്റെ ആക്രമണത്തെ ഭയപ്പെടുന്ന ഒരു ജനത പകൽ പോലീസിനെക്കൂടി ഭയപ്പെടേണ്ടി വരുന്നത് എത്ര പരിതാപകരമാണ്. പഠനവും ജോലിയുമെല്ലാം സ്വപ്നം കാണുന്ന യുവജനങ്ങളെയടക്കം നിയമക്കുരുക്കിൽപ്പെടുത്തുന്ന നടപടികളിൽ നിന്ന് ബന്ധപ്പെട്ടവർ പിൻമാറാൻ തയ്യാറാകണമെന്നും മാധ്യമങ്ങൾക്ക് നല്കിയ അഭിമുഖത്തിൽ ബിഷപ് ജോസ് പൊരുന്നേടം ആവശ്യപ്പെട്ടു. ബഹുമാനപ്പെട്ട കേരളാ ഗവർണർ മാനന്തവാടി ബിഷപ്സ് ഹൗസ് സന്ദർശിച്ചതിനെത്തുടർന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിഷപ് ജോസ് പൊരുന്നേടം.

Latest News

വിലങ്ങാട് പുനരധിവാസ പദ്ധതിയുടെ ഒന്നാംഘട്ടം 70 വീടുകൾ കൈമാറി

വിലങ്ങാട്: 2024 ജൂലൈ 30-ന് ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ട വിലങ്ങാട് പ്രദേശത്തെ ദുരിതബാധിതർക്കായി കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ നേതൃത്വത്തിൽ താമരശ്ശേരി രൂപത...

വിലങ്ങാട് ഉരുൾപൊട്ടൽ: ദുരന്തഭൂമിയിൽ നിന്ന് പുനർജന്മത്തിലേക്ക് — കത്തോലിക്ക സഭയുടെ മാതൃകാപരമായ പുനരധിവാസ പ്രവർത്തനം

2024 ജൂലൈ 30-ന് വിലങ്ങാട് മേഖലയിൽ ഉണ്ടായ അതിശക്തമായ ഉരുൾപൊട്ടൽ ഒരു നാടിന്റെ സ്വപ്നങ്ങളെയും ജീവിതസമ്പാദ്യങ്ങളെയും ഒരു നിമിഷം കൊണ്ട് തകർത്തുകളഞ്ഞു. പ്രകൃതിയുടെ അതിവേഗ പ്രഹരത്തിൽ...

കൂട്ടായ്മയുടെ കരുത്തിൽ, ഒരുമയുടെ പാതയിൽ: മേജർ ആർച്ചുബിഷപ്പിന്റെ സിനഡനന്തര സർക്കുലർ

സീറോമലബാർ സഭയുടെ മുപ്പത്തിനാലാമതു സിനഡിന്റെ ആദ്യ സമ്മേളനം 2026 ജനുവരി 6 മുതൽ 10 വരെ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച്...

“പ്രതിഭാ സമ്പന്നരായ ഓരോ വ്യക്തിയെയും സഭയുടെ സ്വന്തമാണ് എന്ന ബോധ്യത്തോടെ പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും വേണം”: മേജർ ആർച്ചുബിഷപ്പ്!

സീറോമലബാർ സഭയിലെ വിവിധ രൂപതകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രതിഭാസംഗമം 2025 ഡിസംബർ 26,27,28 തീയതികളിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽവെച്ച് നടത്തപ്പെട്ടു.

വികസനമാണ് മണ്ഡലത്തെ വി.ഐ.പി ആക്കുന്നത്: മാനന്തവാടി രൂപത പാസ്റ്ററൽ കൗൺസിൽ

മാനന്തവാടി: രാജ്യത്തെ വികസിത മണ്ഡലങ്ങളോട് ഒരുതരത്തിലും താരതമ്യം ചെയ്യാൻ കഴിയാത്തവിധം പിന്നാക്കാവസ്ഥയിലുള്ള വയനാട് ലോകസഭാമണ്ഡലം ദേശീയ-സംസ്ഥാന നേതാക്കൾ മത്സരിക്കുന്നു എന്നതിന്റെ പേരിൽ മാത്രം വി.ഐ.പി മണ്ഡലമായി...