ഫാ. ടോണി പുല്ലാട്ടുകാലായിലിന്‍റെ മൃ​ത​സംസ്കാരം നാളെ

Published on

ഏ​റ്റു​മാ​നൂ​ർ: ഗോ​ദാ​വ​രി ന​ദി​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു മ​രി​ച്ച ക​പ്പു​ച്ചി​ൻ വൈ​ദി​ക​ൻ ഫാ.​ടോ​ണി പു​ല്ലാ​ട്ടു​കാ​ലാ​യി (32)ലി​ന്‍റെ മൃ​ത​ദേ​ഹം നാ​ളെ സം​സ്ക​രി​ക്കും.വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം ഇ​ന്ന​ലെ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ചെ​ന്നൂ​ർ അ​സീ​സി ഹൈ​സ്കൂ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ചു. സ​ഹ​വൈ​ദി​ക​രും വി​ദ്യാ​ർ​ത്ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും നാ​ട്ടു​കാ​രു​മ​ട​ക്കം നി​ര​വ​ധി പേ​ർ അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ച്ചു. നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​തെ​ള്ള​കം ക​പ്പു​ച്ചി​ൻ വി​ദ്യാ​ഭ​വ​ൻ ചാ​പ്പ​ലി​ൽ സം​സ്കാ​രം ന​ട​ത്തും. ക​ഴി​ഞ്ഞ 23ന് ​വൈ​കു​ന്നേ​ര​മാ​ണ് തെ​ലു​ങ്കാ​ന​യി​ലെ ഏ​റാ​യി​പ്പേ​ട്ട് ഗ്രാ​മ​ത്തി​നു സ​മീ​പം ഗോ​ദാ​വ​രി ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ഫാ.​ടോ​ണി​യും വൈ​ദി​ക വി​ദ്യാ​ർ​ഥി ബി​ജോ തോ​മ​സും ഒ​ഴു​ക്കി​ൽ പെ​ട്ട​ത്. ഒ​ഴു​ക്കി​ൽപ്പെ​ട്ട ബി​ജോ​യെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് ഫാ.​ടോ​ണി​യും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ബി​ജോ​യു​ടെ മൃ​ത​ദേ​ഹം 24ന് ​ക​ണ്ടെ​ത്തി​യി​രു​ന്നു. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന ശു​ശ്രൂ​ഷ​ക​ളെ തു​ട​ർ​ന്ന് ബിജോയുടെ മൃ​ത​ദേ​ഹം ഇന്നലെ സം​സ്ക​രി​ച്ചു.

Latest News

ഫാ. ​ജെ​യ്സ​ൺ കാ​ള​ൻ ക​പ്പൂ​ച്ചി​ൻ പ്രൊ​വി​ൻ​ഷ്യൽ

ആ​​​ലു​​​വ: ക​​​പ്പൂ​​​ച്ചി​​​ൻ സ​​​ഭ​​​യു​​​ടെ ആ​​​ലു​​​വ ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള സെ​​​ന്‍റ് തോ​​​മ​​​സ് പ്രൊ​​​വി​​​ൻ​​​സി​​​ന്‍റെ മി​​​നി​​​സ്റ്റ​​​ർ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ലാ​​​യി ഫാ. ​​​ജെ​​​യ്സ​​​ൺ കാ​​​ള​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. അ​​​സി​​​സ്റ്റ​​ന്‍റ് മി​​​നി​​​സ്റ്റ​​​ർ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ലാ​​​യി ഫാ. ​​​ലോ​​​ട്ട​​​സ്...

മലയാളി വൈദിക വിദ്യാർഥി ഗോ​ദാ​വ​രിനദിയിൽ മുങ്ങി മരിച്ചു ; വൈദികനെ കാണാതായി

ഏ​​​റ്റു​​​മാ​​​നൂ​​​ർ: തെ​​​ലു​​​ങ്കാ​​​ന​​​യി​​​ൽ ഗോ​​​ദാ​​​വ​​​രി ന​​​ദി​​​യി​​​ൽ കു​​​ളി​​​ക്കാ​​​നി​​​റ​​​ങ്ങി​​​യ മ​​​ല​​​യാ​​​ളി വൈ​​​ദി​​​കവി​​​ദ്യാ​​​ർ​​​ഥി മു​​​ങ്ങി മ​​​രി​​​ച്ചു. ഒ​​​പ്പം കു​​​ളി​​​ക്കാ​​​നി​​​റ​​​ങ്ങി​​​യ മ​​​ല​​​യാ​​​ളി വൈ​​​ദി​​​ക​​​നെ ഒ​​​ഴു​​​ക്കി​​​ൽ​​പ്പെ​​​ട്ടു കാ​​​ണാ​​​താ​​​യി. ബി​​​ജോ തോ​​​മ​​​സ് പാ​​​ലം​​​പു​​​ര​​​യ്ക്ക​​​ൽ (തോ​​​മ​​​സു​​​കു​​​ട്ടി-35) ആ​​​ണു...