സിസ്റ്റർ റോസ്മിൻ ജോസഫൈന്‍ സുപ്പീരിയർ ജനറൽ

Published on

കോട്ടയം: ജോസഫൈന്‍ സന്യാസിനീ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലായി സിസ്റ്റർ റോസ്മിന്‍ ചെമ്മരപ്പള്ളി തെരഞ്ഞെടുക്കപ്പെട്ടു. വില്ലൂന്നി ജനറലേറ്റില്‍ വികാരി ജനറാൾ ഫാ. വര്‍ഗീസ്‌ താനമാവുങ്കലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍ കൗണ്‍സിലേഴ്‌സായി സിസ്റ്റര്‍ ജെസ്‌ലിന്‍ തോമസ്‌ പുളിക്കല്‍, സിസ്റ്റര്‍ ജോമേരി ജോണ്‍ തുരുത്തേല്‍, സിസ്റ്റര്‍ സീയോന്‍ മരിയ കോട്ടാശേരി, സിസ്റ്റര്‍ റാണി മരിയ മണ്ണഞ്ചേരി എന്നിവരെയും ജനറല്‍ പ്രൊക്യുറേറ്ററായി സിസ്റ്റര്‍ ഫില്‍ജോ കുളത്തുങ്കലിനെയും തെരഞ്ഞെടുത്തു. 

Latest News