തുടരുന്ന കർഷക ആത്മഹത്യകൾക്ക് മറുപടി വേണം: കെ സി വൈ എം മാനന്തവാടി രൂപത

Published on

കേരളത്തിലെ കർഷകർ നേരിടുന്ന പ്രതിസന്ധികളുടെ തുടർച്ചയായി വീണ്ടും കർഷക ആത്മഹത്യ. വയനാട്ടിലെ മാനന്തവാടിക്കടുത്തുള്ള എള്ളുമന്ദം സ്വദേശി അനിൽ (32)   കടബാധ്യതയെ തുടർന്ന് ജീവനൊടുക്കിയത്. ജനസംഖ്യയുടെ ഭൂരിഭാഗം വരുന്ന ആളുകളുടെ പ്രധാന വരുമാന മാർഗം കാർഷിക മേഖലയാണ്.കടം വാങ്ങി കൃഷിയിറക്കുന്ന കർഷകരുടെ എണ്ണവും ഒട്ടും കുറവല്ല. വന്യജീവി ആക്രമണവും കാലവസ്ഥവ്യതിയാനം മൂലം നശിക്കുന്ന വിളകൾക്ക് നഷ്ടപരിഹാരം ലഭിക്കാത്തതും വിലത്തകർച്ചയുടെ പരിണിത ഫലമായി ഉണ്ടാകുന്ന കടബാധ്യതയും സംസ്ഥാനത്ത് കർഷക ആത്മഹത്യ ദിനംപ്രതി വർദ്ധിക്കുന്നതിന് കാരണമാകുന്നുവെന്ന് കെസിവൈഎം മാനന്തവാടി രൂപത സമിതി ചൂണ്ടിക്കാട്ടി.
വാങ്ങിയ കടം തിരിച്ചടയ്ക്കാൻ പറ്റാതെ ഗത്യന്തരമില്ലാതെ കർഷകർ ജീവിതം അവസാനിപ്പിക്കേണ്ട സാഹചര്യമാണ് ഇന്ന് കേരളത്തിൽ. രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും കർഷകരുടെ ആവശ്യങ്ങളും കാർഷിക മേഖല നേരിടുന്ന പ്രശ്നങ്ങളിലും ആവശ്യമായ ശ്രദ്ധ പുലർത്തുന്നില്ലെന്ന് രൂപത സമിതി  ഉന്നയിച്ചു.

കാർഷിക വിളകൾക്ക് ന്യായമായ വില സർക്കാർ ഉറപ്പാക്കണം. മഴക്കെടുതി മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകണം. ആത്മഹത്യ ചെയ്ത കർഷകന്റെ കടം എഴുതി തള്ളി കുടുംബത്തിന് ധനസഹായം നൽകുകയും, ഇത്തരം കർഷക ആത്മഹത്യകൾ തുടരാതിരിക്കാൻ സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കേണ്ടതുമാണെന്ന് രൂപത സമിതി അവശ്യപ്പെട്ടു.

രൂപത പ്രസിഡന്റ് ജിഷിൻ മുണ്ടക്കാത്തടത്തിൽ ,വൈസ് പ്രസിഡന്റ് ബെറ്റി അന്ന ബെന്നി പുതുപ്പറമ്പിൽ,ജനറൽ സെക്രട്ടറി റ്റിജിൻ ജോസഫ് വെള്ളപ്ലാക്കിൽ,  സെക്രട്ടറിമാരായ അമ്പിളി സണ്ണി കുറുമ്പലാക്കട്ട്, ഡെലിസ് സൈമൺ വയലുങ്കൽ , ട്രഷറർ ജോബിൻ ജോയ് തുരുത്തേൽ , കോർഡിനേറ്റർ ജോബിൻ തടത്തിൽ , ഡയറക്ടർ ഫാ.സാന്റോ അമ്പലത്തറ, ആനിമേറ്റർ സി. ബെൻസി ജോസ് എസ് എച്ച് എന്നിവർ സംസാരിച്ചു.

Latest News

വിലങ്ങാട് പുനരധിവാസ പദ്ധതിയുടെ ഒന്നാംഘട്ടം 70 വീടുകൾ കൈമാറി

വിലങ്ങാട്: 2024 ജൂലൈ 30-ന് ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ട വിലങ്ങാട് പ്രദേശത്തെ ദുരിതബാധിതർക്കായി കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ നേതൃത്വത്തിൽ താമരശ്ശേരി രൂപത...

വിലങ്ങാട് ഉരുൾപൊട്ടൽ: ദുരന്തഭൂമിയിൽ നിന്ന് പുനർജന്മത്തിലേക്ക് — കത്തോലിക്ക സഭയുടെ മാതൃകാപരമായ പുനരധിവാസ പ്രവർത്തനം

2024 ജൂലൈ 30-ന് വിലങ്ങാട് മേഖലയിൽ ഉണ്ടായ അതിശക്തമായ ഉരുൾപൊട്ടൽ ഒരു നാടിന്റെ സ്വപ്നങ്ങളെയും ജീവിതസമ്പാദ്യങ്ങളെയും ഒരു നിമിഷം കൊണ്ട് തകർത്തുകളഞ്ഞു. പ്രകൃതിയുടെ അതിവേഗ പ്രഹരത്തിൽ...

കൂട്ടായ്മയുടെ കരുത്തിൽ, ഒരുമയുടെ പാതയിൽ: മേജർ ആർച്ചുബിഷപ്പിന്റെ സിനഡനന്തര സർക്കുലർ

സീറോമലബാർ സഭയുടെ മുപ്പത്തിനാലാമതു സിനഡിന്റെ ആദ്യ സമ്മേളനം 2026 ജനുവരി 6 മുതൽ 10 വരെ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച്...

“പ്രതിഭാ സമ്പന്നരായ ഓരോ വ്യക്തിയെയും സഭയുടെ സ്വന്തമാണ് എന്ന ബോധ്യത്തോടെ പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും വേണം”: മേജർ ആർച്ചുബിഷപ്പ്!

സീറോമലബാർ സഭയിലെ വിവിധ രൂപതകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രതിഭാസംഗമം 2025 ഡിസംബർ 26,27,28 തീയതികളിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽവെച്ച് നടത്തപ്പെട്ടു.

വികസനമാണ് മണ്ഡലത്തെ വി.ഐ.പി ആക്കുന്നത്: മാനന്തവാടി രൂപത പാസ്റ്ററൽ കൗൺസിൽ

മാനന്തവാടി: രാജ്യത്തെ വികസിത മണ്ഡലങ്ങളോട് ഒരുതരത്തിലും താരതമ്യം ചെയ്യാൻ കഴിയാത്തവിധം പിന്നാക്കാവസ്ഥയിലുള്ള വയനാട് ലോകസഭാമണ്ഡലം ദേശീയ-സംസ്ഥാന നേതാക്കൾ മത്സരിക്കുന്നു എന്നതിന്റെ പേരിൽ മാത്രം വി.ഐ.പി മണ്ഡലമായി...