ബെനഫാക്ടർസ് വാർഷിക സംഗമം.

Published on

കാക്കനാട്: സീറോമലബാർ സഭയുടെ മിഷൻ പ്രവർത്തനങ്ങളെ സഹായിക്കുന്ന ബെനഫാക്റ്റേഴ്സിന്റെ വാർഷിക സംഗമം കാക്കനാട് മൗണ്ട് സെൻറ് തോമസിൽ വെച്ച് 2026 ഏപ്രിൽ 11ന് നടത്തപ്പെട്ടു. വിവിധ ഭാഗങ്ങളിൽനിന്നുള്ള അമ്പതോളം ബെനഫാക്റ്റേഴ്സ് ഈ വാർഷിക കൂട്ടായ്മയിൽ പങ്കെടുത്തു.

രാവിലെ ദിവ്യകാരുണ്ണ്യ ആരാധനയോടും തുടർന്ന് നടന്ന വി. കുർബാനയർപ്പണത്തോടും കൂടിയാണ് സംഗമം ആരംഭിച്ചത്. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ സീറോമലബാർ മിഷൻ ഓഫീസ് സെക്രട്ടറി ഫാ. ഫ്രാൻസിസ് ഏലുവത്തിങ്കൽ സ്വാഗതം ആശംസിച്ചു.
മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ സമ്മേളനത്തിൽ മുഖ്യസന്ദേശം നൽകി. സീറോമലബാർ സഭയ്ക്കും മിഷൻ പ്രവർത്തനങ്ങൾക്കും, മിഷനറി വൈദികർ, സന്യസ്തർ, അല്മായർ എന്നിവരുടെ പരിശീലനത്തിനും, മിഷൻ രൂപതകളുടെ നിർമ്മിതിക്കുമായി ബെനഫാക്റ്റേഴ്‌സ് നൽകിവരുന്ന ഉദാരമായ സഹായത്തെ അദ്ദേഹം നന്ദിയോടെ അനുസ്മരിച്ചു. കൂടുതൽ വ്യക്തികൾ തീക്ഷ്ണതയോടെ സഭയുടെ മിഷൻ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ മുന്നോട്ട് വരേണ്ടതിൻ്റെ ആവശ്യകതയും മേജർ ആർച്ചുബിഷപ്പ് സൂചിപ്പിച്ചു.

സമ്മേളനത്തിൽ സംസാരിച്ച ഉപകാരികൾ, ‘ജീവൻ ജ്യോതി’ എന്ന അൽമായ പ്രേഷിത മുന്നേറ്റത്തിൻ്റെ ആവശ്യകതയെക്കുറിച്ചും, മിഷൻ കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിലൂടെ ലഭിക്കുന്ന നന്മകളെക്കുറിച്ചും സംസാരിച്ചു. മിഷൻ പ്രവർത്തനങ്ങളിൽ പങ്കാളികളായതിലൂടെ തങ്ങൾക്കുണ്ടായ ധന്യമായ അനുഭവങ്ങൾ അവർ കൂട്ടായ്മയിൽ പങ്കുവെച്ചു. തുടർന്ന് സീറോമലബാർ സഭയുടെ മിഷൻ ഡയറക്ടർ മാർ പ്രിൻസ് പാണേങ്ങാടൻ ബെനഫാക്‌റ്റേഴ്‌സുമായി ചർച്ച നടത്തി. ഉപകാരികൾ തങ്ങളുടെ ഉദാരത വഴി സഭയുടെ മിഷൻ പ്രവർത്തനങ്ങളിൽ വലിയ പങ്കാളികളാവുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ വെച്ച് മിഷൻ പ്രവർത്തനങ്ങൾക്ക് പിന്തുണയേകുന്ന ഉപകാരികളെ ആദരിക്കുകയുണ്ടായി. സ്നേഹവിരുന്നോടെയും നന്ദിപ്രകാശനത്തോടെയും കൂടിയാണ് വാർഷിക സംഗമം സമാപിച്ചത്.

Latest News

മനുഷ്യവിരുദ്ധമാകരുത് പശ്ചിമഘട്ടത്തിന്റെ സംരക്ഷണം: ഫാ. ഡോ. ടോം ഓലിക്കരോട്ട്

പന്ത്രണ്ട് വർഷമായി കേരളത്തിലെ 131 റവന്യൂ വില്ലേജുകളിലെ ലക്ഷക്കണക്കിന് മനുഷ്യർ സ്വന്തം ഭൂമിയിൽത്തന്നെ അനിശ്ചിതത്വത്തിന്റെ തടവിലാണ്. അവർ താമസിക്കുന്ന വീടുകൾ, കൃഷിഭൂമികൾ, വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ—ഒരു...

സീറോമലബാർ ഹെറിറ്റേജ് ആൻഡ് റിസർച്ച് സെന്റർ ആശീർവദിച്ചു

കാക്കനാട്: മൗണ്ട് സെന്റ് തോമസിൽ പ്രവർത്തിക്കുന്ന സീറോമലബാർ ഹെറിറ്റേജ് ആൻഡ് റിസർച്ച് സെന്റർ മേജർ ആർച്ച്‌ബിഷപ്പ് മാർ റാഫേൽ തട്ടിൽ ആശീർവദിച്ചു. സീറോമലബാർ സഭയുടെ 34-ാമത്...

സീറോമലബാർ ‘സഭാതാരം’ അവാർഡ് പ്രഖ്യാപിച്ചു

സഭയ്ക്കും പൊതുസമൂഹത്തിനും വിവിധ മേഖലകളിൽ വിലയേറിയ സംഭാവനകൾ നല്‌കുന്ന അല്‌മായർ ക്കായി സീറോമലബാർ മെത്രാൻസിനഡ് ഏർപ്പെടുത്തിയിരിക്കുന്ന സഭാതാരം അവാർഡിന് തൃശ്ശൂർ അതിരു പതാംഗമായ ശ്രീ. സന്തോഷ്...

ഫാ. തോമസ് ആനിമൂട്ടിൽ കോട്ടയം അതിരൂപതയുടെ സഹായമെത്രാൻ

കോട്ടയം അതിരൂപതയുടെ സഹായമെത്രാനായി ബഹു. തോമസ് ആനിമൂട്ടിൽ അച്ചനെ സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവു നിയമിച്ചു. 2026 ആഗസ്‌റ്റ് 17 മുതൽ...

പാത്രിയർക്കീസ് മോറാൻ മോർ ഇഗ്‌നേഷ്യസ് ജോസഫ് മൂന്നാമൻ യൗനാൻ സീറോമലബാർസഭാ ആസ്ഥാനം സന്ദർശിച്ചു

കാക്കനാട്: സിറിയൻ കത്തോലിക്കാ സഭയുടെ അന്ത്യോക്യൻ പാത്രിയർക്കീസ് മോറാൻ മോർ ഇഗ്‌നേഷ്യസ് ജോസഫ് മൂന്നാമൻ യൗനാൻ സീറോമലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസ്...