മാർ വാലാഹ് അക്കാദമിയിൽ സുറിയാനി ഭാഷാ പഠന കോഴ്സ് ഏപ്രിൽ 13 മുതൽ

Published on

കാക്കനാട്: സുറിയാനി ഭാഷയുടെ പൈതൃകം സംരക്ഷിക്കുന്നതിനും പുതിയ തലമുറയ്ക്ക് ഈ ഭാഷ പരിചയപ്പെടുത്തുന്നതിനുമായി കാക്കനാട് മൗണ്ട് സെന്റ് തോമസിലെ മാർ വാലാഹ് സുറിയാനി അക്കാദമി അടിസ്ഥാന കോഴ്സ് സംഘടിപ്പിക്കുന്നു. ക്രൈസ്തവ പൈതൃകത്തിലും ചരിത്രത്തിലും സുറിയാനി ഭാഷയ്ക്ക് സമാനതകളില്ലാത്ത സ്ഥാനമാണുള്ളത്. ഈശോ മിശിഹാ സംസാരിച്ചിരുന്ന അരമായ (Aramaic) ഭാഷയുടെ ഉപരൂപമാണ് സുറിയാനി. അതിനാൽ തന്നെ സുവിശേഷ സത്യങ്ങളെ അതിന്റെ മൂലരൂപത്തിൽ മനസ്സിലാക്കാൻ ഈ ഭാഷാ പഠനം സഹായിക്കുന്നു. കേരളത്തിലെ മാർത്തോമ്മാ നസ്രാണികളുടെ പ്രാർത്ഥനകളും ഗീതങ്ങളും നൂറ്റാണ്ടുകളായി സുറിയാനി ഭാഷയിലാണ് നിലനിന്നിരുന്നത്. നമ്മുടെ ആരാധനാക്രമത്തിന്റെ ആഴം അറിയാൻ ഈ ഭാഷ അത്യന്താപേക്ഷിതമാണ്. മധ്യപൂർവ്വ ദേശങ്ങളുമായുള്ള കേരളത്തിന്റെ പുരാതന ബന്ധത്തിന്റെ അടയാളമാണ് സുറിയാനി. മലയാള ഭാഷയിൽ കലർന്നിട്ടുള്ള അനേകം സുറിയാനി പദങ്ങൾ നമ്മുടെ സാംസ്കാരിക വിനിമയത്തിന്റെ തെളിവാണ്. സുറിയാനി ഭാഷയുടെ ആരാധനാക്രമപരവും സാംസ്കാരികവുമായ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് സുറിയാനി പഠനം പ്രോസാഹിപ്പിക്കുന്നതിനായി സ്ഥാപിതമായതാണ് മാർ വാലാഹ് സുറിയാനി അക്കാദമി.

2026 ഏപ്രിൽ 13 തിങ്കളാഴ്ച മുതൽ ഏപ്രിൽ 18 ശനിയാഴ്ച വരെയാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 9:30 മുതൽ വൈകുന്നേരം 4:00 വരെ നീണ്ടുനിൽക്കുന്ന തീവ്രപരിശീലന പരിപാടിയിൽ സുറിയാനി ഭാഷാ വ്യാകരണം, ഉച്ചാരണ രീതികൾ, ആരാധനാക്രമ സംഗീതം എന്നിവയ്ക്ക് പ്രത്യേക മുൻഗണന നൽകും.

താമസിച്ചു പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഭക്ഷണവും താമസവും ഉൾപ്പെടെ ദിവസം 350 രൂപയും, ഡേ-സ്കോളേഴ്സിന് ദിവസം 200 രൂപയുമാണ് ഫീസ്. താല്പര്യമുള്ളവർ lrcmarwlah@gmail.com എന്ന ഇമെയിൽ വഴിയോ +91 9497324768 എന്ന വാട്‌സ്ആപ്പ് നമ്പറിലോ ഉടൻ രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് അക്കാദമി എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ. ജോബിൻ കാഞ്ഞിരത്തിങ്കലുമായി (+91 9497324768, +91 9562753358) ബന്ധപ്പെടെണ്ടതാണ്.

Latest News

സീറോമലബാർ ഹെറിറ്റേജ് ആൻഡ് റിസർച്ച് സെന്റർ ആശീർവദിച്ചു

കാക്കനാട്: മൗണ്ട് സെന്റ് തോമസിൽ പ്രവർത്തിക്കുന്ന സീറോമലബാർ ഹെറിറ്റേജ് ആൻഡ് റിസർച്ച് സെന്റർ മേജർ ആർച്ച്‌ബിഷപ്പ് മാർ റാഫേൽ തട്ടിൽ ആശീർവദിച്ചു. സീറോമലബാർ സഭയുടെ 34-ാമത്...

സീറോമലബാർ ‘സഭാതാരം’ അവാർഡ് പ്രഖ്യാപിച്ചു

സഭയ്ക്കും പൊതുസമൂഹത്തിനും വിവിധ മേഖലകളിൽ വിലയേറിയ സംഭാവനകൾ നല്‌കുന്ന അല്‌മായർ ക്കായി സീറോമലബാർ മെത്രാൻസിനഡ് ഏർപ്പെടുത്തിയിരിക്കുന്ന സഭാതാരം അവാർഡിന് തൃശ്ശൂർ അതിരു പതാംഗമായ ശ്രീ. സന്തോഷ്...

ഫാ. തോമസ് ആനിമൂട്ടിൽ കോട്ടയം അതിരൂപതയുടെ സഹായമെത്രാൻ

കോട്ടയം അതിരൂപതയുടെ സഹായമെത്രാനായി ബഹു. തോമസ് ആനിമൂട്ടിൽ അച്ചനെ സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവു നിയമിച്ചു. 2026 ആഗസ്‌റ്റ് 17 മുതൽ...

പാത്രിയർക്കീസ് മോറാൻ മോർ ഇഗ്‌നേഷ്യസ് ജോസഫ് മൂന്നാമൻ യൗനാൻ സീറോമലബാർസഭാ ആസ്ഥാനം സന്ദർശിച്ചു

കാക്കനാട്: സിറിയൻ കത്തോലിക്കാ സഭയുടെ അന്ത്യോക്യൻ പാത്രിയർക്കീസ് മോറാൻ മോർ ഇഗ്‌നേഷ്യസ് ജോസഫ് മൂന്നാമൻ യൗനാൻ സീറോമലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസ്...

സീറോമലബാർ സഭയുടെ 34-ാമത് മെത്രാൻ സിനഡിന്റെ രണ്ടാം സമ്മേളനത്തിന് തുടക്കം

കാക്കനാട്: സീറോമലബാർ സഭയുടെ 34-ാമത് മെത്രാൻ സിനഡിന്റെ രണ്ടാം സമ്മേളനത്തിന് സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ തുടക്കമായി. സമ്മേളനത്തിന്റെ തുടക്കത്തിൽ ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ...