പൗരസ്ത്യ സഭകളുടെ കാനോൻ നിയമപരിഷ്കാരത്തിനായുള്ള “കാനോനിക നിയമകമ്മീഷൻ” സ്ഥാപിതമായി

Published on

പൗരസ്ത്യസഭകൾക്കായുള്ള കാനോനിക നിയമവുമായി ബന്ധപ്പെട്ട വിശകലനങ്ങൾക്കും പരിഷ്കരണത്തിനുമായി പുതിയ ഒരു കാനോനിക കമ്മീഷൻ സ്ഥാപിച്ച് മെത്രാന്മാരുടെ സിനഡിന്റെ ജനറൽ സെക്രട്ടേറിയറ്റ്. ലത്തീൻ സഭയുടെ കാനോനികനിയമങ്ങളുമായി ബന്ധപ്പെട്ട് 2023 ഡിസംബറിൽ സ്ഥാപിക്കപ്പെട്ട കാനോനിക കമ്മീഷനോട് സഹകരിച്ചുകൊണ്ടായിരിക്കും പുതിയ കമ്മീഷന്റെ പ്രവർത്തനങ്ങൾ നടക്കുകയെന്ന് ഫെബ്രുവരി 20-ന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ സിനഡിന്റെ ജനറൽ സെക്രട്ടേറിയറ്റ് അറിയിച്ചു.

വിവിധ പൗരസ്ത്യ കാതോലിക്കാസഭാനേതൃത്വങ്ങളുടെ അഭ്യർത്ഥനയുടെയും നാളിതുവരെ നടന്ന സിനഡാത്മക പ്രവർത്തനങ്ങളുടെയും വെളിച്ചത്തിൽ, പൗരസ്ത്യ കാനോനിക നിയമം പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിക്കപ്പെട്ട ഈ കമ്മീഷന്റെ ആദ്യ സമ്മേളനം സിനഡിന്റെ ജനറൽ സെക്രട്ടേറിയറ്റിൽ ഫെബ്രുവരി 20-ന് രാവിലെ നടന്നു.

പൗരസ്ത്യ കാനോനികനിയമങ്ങളുടെ പ്രത്യേകതകൾ കണക്കിലെടുത്ത്, 2024-ൽ ഫ്രാൻസിസ് പാപ്പാ സ്ഥാപിച്ച ഒന്നാം പഠനഗ്രൂപ്പുമായി സഹകരിച്ച്, പൗരസ്ത്യ കത്തോലിക്കാസഭകളും ലത്തീൻസഭയും തമ്മിലുള്ള ബന്ധത്തിലെ ചില പ്രത്യേക കാര്യങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു പ്രത്യേക കമ്മീഷൻ വേണമെന്ന ബോധ്യത്തിലാണ് പുതിയ ഈ കമ്മീഷൻ സ്ഥാപിക്കപ്പെട്ടതെന്ന് സിനഡിന്റെ സെക്രെട്ടറി ജനറൽ കർദ്ദിനാൾ മാരിയോ ഗ്രെഹ് പത്രക്കുറിപ്പിൽ എഴുതി. വത്തിക്കാനിലെ വിവിധ ഡികാസ്റ്ററികളുടെ സഹകരണം ഉറപ്പാക്കിക്കൊണ്ടുള്ള പുതിയ കമ്മീഷന്റെ പ്രവർത്തനത്തിൽ, നിയമനിർമ്മാണത്തിനും വിശദീകരണത്തിനും വേണ്ടിയുള്ള ഡികാസ്റ്ററി, പൗരസ്ത്യസഭകൾക്കായുള്ള ഡികാസ്റ്ററി എന്നിവയുടെ വിദഗ്ദോപദേശകസമിതിയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട കാനോനിക നിയമവിദഗ്ധരും പങ്കെടുക്കും.

സിനഡൽ പ്രക്രിയയിൽ, പ്രത്യേകിച്ച് സംഗ്രഹറിപ്പോർട്ടിലും (2023) ബിഷപ്പുമാരുടെ സിനഡിന്റെ പതിനാറാം സാധാരണ പൊതുസമ്മേളനത്തിന്റെ അന്തിമ രേഖയിലും (2024) ഉയർന്നുവന്ന നിർദ്ദേശങ്ങൾ “നടപ്പിലാക്കാനുള്ള കമ്മീഷനാണ്” പുതിയ ഈ കാനോനിക കമ്മീഷൻ.

സിനഡാത്മക പ്രവർത്തനങ്ങളുടെ ശൈലിയിൽ, തങ്ങളുടേതായ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും 2026 ഏപ്രിൽ 15-ന് മുൻപായി സിനഡിന്റെ ജനറൽ സെക്രെട്ടറിയേറ്റിന് നൽകാൻ, വ്യക്തിഗത (സുയി യൂറിസ്) സഭകളോടും മെത്രാൻസമിതികളോടും, പുതിയ കമ്മീഷന്റെ സ്ഥാപനവും പ്രവർത്തനവും സംബന്ധിച്ച് പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ കർദ്ദിനാൾ ഗ്രെഹ് അഭ്യർത്ഥിച്ചു.

Latest News

സീറോമലബാർ ഹെറിറ്റേജ് ആൻഡ് റിസർച്ച് സെന്റർ ആശീർവദിച്ചു

കാക്കനാട്: മൗണ്ട് സെന്റ് തോമസിൽ പ്രവർത്തിക്കുന്ന സീറോമലബാർ ഹെറിറ്റേജ് ആൻഡ് റിസർച്ച് സെന്റർ മേജർ ആർച്ച്‌ബിഷപ്പ് മാർ റാഫേൽ തട്ടിൽ ആശീർവദിച്ചു. സീറോമലബാർ സഭയുടെ 34-ാമത്...

സീറോമലബാർ ‘സഭാതാരം’ അവാർഡ് പ്രഖ്യാപിച്ചു

സഭയ്ക്കും പൊതുസമൂഹത്തിനും വിവിധ മേഖലകളിൽ വിലയേറിയ സംഭാവനകൾ നല്‌കുന്ന അല്‌മായർ ക്കായി സീറോമലബാർ മെത്രാൻസിനഡ് ഏർപ്പെടുത്തിയിരിക്കുന്ന സഭാതാരം അവാർഡിന് തൃശ്ശൂർ അതിരു പതാംഗമായ ശ്രീ. സന്തോഷ്...

ഫാ. തോമസ് ആനിമൂട്ടിൽ കോട്ടയം അതിരൂപതയുടെ സഹായമെത്രാൻ

കോട്ടയം അതിരൂപതയുടെ സഹായമെത്രാനായി ബഹു. തോമസ് ആനിമൂട്ടിൽ അച്ചനെ സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവു നിയമിച്ചു. 2026 ആഗസ്‌റ്റ് 17 മുതൽ...

പാത്രിയർക്കീസ് മോറാൻ മോർ ഇഗ്‌നേഷ്യസ് ജോസഫ് മൂന്നാമൻ യൗനാൻ സീറോമലബാർസഭാ ആസ്ഥാനം സന്ദർശിച്ചു

കാക്കനാട്: സിറിയൻ കത്തോലിക്കാ സഭയുടെ അന്ത്യോക്യൻ പാത്രിയർക്കീസ് മോറാൻ മോർ ഇഗ്‌നേഷ്യസ് ജോസഫ് മൂന്നാമൻ യൗനാൻ സീറോമലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസ്...

സീറോമലബാർ സഭയുടെ 34-ാമത് മെത്രാൻ സിനഡിന്റെ രണ്ടാം സമ്മേളനത്തിന് തുടക്കം

കാക്കനാട്: സീറോമലബാർ സഭയുടെ 34-ാമത് മെത്രാൻ സിനഡിന്റെ രണ്ടാം സമ്മേളനത്തിന് സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ തുടക്കമായി. സമ്മേളനത്തിന്റെ തുടക്കത്തിൽ ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ...