സിറോമലബാർ യൂത്ത് അപ്പോസ്റ്റോലേറ്റിന്റെ ഇന്ത്യ മിഷൻ ആരംഭിച്ചു

Published on

മെൽബൺ: സെയ്ന്റ് തോമസ് അപ്പോസ്തലൻ സിറോമലബാർ എപ്പാർക്കി, മെൽബൺ യൂത്ത് അപ്പോസ്റ്റോലേറ്റിന്റെ “sleeha d- Mishiha” മിഷൻ ടീം ഇന്ത്യ മിഷനിലേക്ക് യാത്രയായി. ഇന്ത്യയിലെ വിവിധ മിഷൻ രൂപതകളിൽ മിഷൻ സെന്ററുകൾ സന്ദർശിച്ചു. ഓസ്‌ട്രേലിയലിൽ താമസിക്കുന്ന യുവജനങ്ങൾക്ക് പ്രേഷിത അനുഭവം പകരുന്ന ഈ പുതിയ സംരംഭം മെൽബൺ രൂപതയുടെ യൂത്ത് അപ്പോസ്റ്റോലേറ്റ് നയിക്കുന്നു. ഇതിലൂടെ വിവിധ മിഷൻ പ്രേദേശങ്ങളിൽ ദൈവവചനം പങ്കുവക്കാൻ യുവജനങ്ങൾ പുറപ്പെട്ടൂ.

2024 ഏപ്രിൽ 22-ന് സോജിൻ സെബാസ്റ്റ്യൻ (ഡയറക്ടർ, യൂത്ത് അപ്പോസ്റ്റോലേറ്റ്) നാലു യുവജനങ്ങൾ എന്നിവരുമായി ഇന്ത്യയിലെ ഷംഷാബാദ് സിറോമലബാർ രൂപതയിലേക്കു പുറപ്പെട്ടു. ടീമിൽ ജോയൽ ബൈജു (സെന്റ് ജോസഫ്സ് സിറോമലബാർ പാരിഷ്, പെർത്ത്), ഹിൽഡ ഔസേഫച്ചൻ (സെന്റ് ജോസഫ്സ് സിറോമലബാർ പാരിഷ്, പെർത്ത്), ടോണിയ കുരിശുങ്കൽ (സെന്റ് തോമസ് സിറോമലബാർ മിഷൻ, കാംപ്ബെൽടൗൺ), ജെസ്വിൻ ജേക്കബ് (സെന്റ് ജോസഫ്സ് ക്നാനായ സിറോമലബാർ മിഷൻ, സിഡ്നി) എന്നിവർ ഉൾപ്പെടുന്നു.

മെൽബൺ ബിഷപ്പ് മാർ ജോൺ പനന്തോട്ടത്തിൽ സിഎംഐ ഈ മിഷൻ ഔപചാരികമായി കമ്മീഷൻ ചെയ്തു. ടീം ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലുള്ള മിഷൻ സ്റ്റേഷനുകളിൽ യുവജനങ്ങളെ സേവിക്കുകയും 2024 മേയ് 7-ന് മെൽബൺ തിരികെ എത്തുകയും ചെയ്യും.

Latest News

കൂട്ടായ്മയുടെ കരുത്തിൽ, ഒരുമയുടെ പാതയിൽ: മേജർ ആർച്ചുബിഷപ്പിന്റെ സിനഡനന്തര സർക്കുലർ

സീറോമലബാർ സഭയുടെ മുപ്പത്തിനാലാമതു സിനഡിന്റെ ആദ്യ സമ്മേളനം 2026 ജനുവരി 6 മുതൽ 10 വരെ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച്...

മെൽബൺ സീറോമലബാർ രൂപതയിൽ ഫൊറോനകൾ രൂപീകൃതമായി

മെൽബൺ: സെന്റ് തോമസ് സീറോമലബാർ മെൽബൺ രൂപതയുടെ പ്രവർത്തനങ്ങൾ എകോപിപ്പിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമായി രൂപതയിലെ വിവിധ ഇടവകകളെയും മിഷനുകളെയും ഉൾപ്പെടുത്തി നാലു ഫോറോനകൾക്ക് രൂപം നൽകി. മെൽബൺ...